Friday September 22, 2017
Latest Updates

രണ്ടു നേതാക്കള്‍ :അപൂര്‍വമായ ഒരു സംഗമം 

രണ്ടു നേതാക്കള്‍ :അപൂര്‍വമായ ഒരു സംഗമം 

ഹവാന: ഫ്രാന്‍സിസ് മാര്‍പ്പാപ്പ ക്യൂബന്‍ വിപ്ലവ നായകന്‍ ഫിദല്‍ കാസ്‌ട്രോയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച സൗഹൃദപരമായിരുന്നുവെന്ന് വത്തിക്കാന്‍ പ്രതികരിച്ചു. ക്യൂബന്‍ പ്രസിഡന്റ് റൌള്‍ കാസ്‌ട്രോയുമായും മാര്‍പ്പാപ്പ പ്രത്യേക കൂടിക്കാഴ്ച നടത്തി. 40 മിനിറ്റിലധികം നീണ്ടു ഫ്രാന്‍സിസ് മാര്‍പ്പാപ്പയും ഫിദല്‍ കാസ്‌ട്രോയും തമ്മിലുള്ള കൂടിക്കാഴ്ച.

സമകാലിക പ്രശ്‌നങ്ങളും മതപരമായ കാര്യങ്ങളും ഇരുവരും ചര്‍ച്ച ചെയ്തുവെന്നാണ് സൂചന. രണ്ട് ആത്മീയ പുസ്തകങ്ങള്‍ മാര്‍പ്പാപ്പ കാസ്‌ട്രോക്ക് കൈമാറിയപ്പോള്‍ ഫിദലും മതവും എന്ന പുസ്തകമാണ് മുന്‍ ക്യൂബന്‍ പ്രസിഡന്റ് തിരിച്ച് നല്‍കിയത്. നിലവിലെ പ്രസിഡന്റ് റൌള്‍ കാസ്‌ട്രോയുമായും പ്രത്യേകം കൂടിക്കാഴ്ച നടത്തി. സഭയുടെ ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ക്യൂബന്‍ സഭക്ക് സ്വാതന്ത്യം നല്‍കണമെന്ന് റൌള്‍ കാസ്‌ട്രോയോട് പോപ്പ് ആവശ്യപ്പെട്ടു.

നയതന്ത്ര ബന്ധം പുനസ്ഥാപിച്ച അമേരിക്കയുടെയും ക്യൂബയുടെയും നടപടി ലോകത്തിന് മാതൃകയാണെന്ന് ഹവാനയിലെ പൊതു പരിപാടിക്കിടെ മാര്‍പ്പാപ്പ പറഞ്ഞു. ക്യൂബയിലെത്തിയ പോപ്പിന് വന്‍വരവേല്‍പാണ് ലഭിച്ചത്.

Scroll To Top