Saturday December 03, 2016
Latest Updates

ഫ്രാന്‍സിസ് പാപ്പായും മാതാ അമൃതാനന്ദമയിയും കൂടിക്കാഴ്ച്ച നടത്തി 

ഫ്രാന്‍സിസ് പാപ്പായും മാതാ അമൃതാനന്ദമയിയും കൂടിക്കാഴ്ച്ച നടത്തി 

വത്തിക്കാന്‍ സിറ്റി: ആധുനീക അടിമ പ്രവൃത്തികള്‍ തുടച്ചുനീക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും മാതാ അമൃതാനന്ദമയിയും ഉള്‍പ്പെടെ 13 മതനേതാക്കളുടെ കൂട്ടായ്മ ലോകത്തോട് അഭ്യര്‍ഥിച്ചു.

മനുഷ്യക്കടത്ത്, അടിമവേല, വ്യഭിചാരം, അവയവക്കടത്ത് എന്നിവ മനുഷ്യത്വവിരുദ്ധ കുറ്റമായി കണക്കാക്കണമെന്ന പ്രഖ്യാപനത്തില്‍ ഇവര്‍ ഇന്ന് രാവിലെ അവര്‍ ഒപ്പുവെച്ചു 
.
എല്ലാ രാജ്യങ്ങളും ഇതേ സമീപനം പുലര്‍ത്തണമെന്ന ആഹ്വാനവും മതനേതാക്കള്‍ മുന്നോട്ടുവയ്ക്കുന്നു. 2020 ഓടെ സമകാലിക അടിമത്ത രീതിക്ക് അറുതിവരുത്തുകയാണു ലക്ഷ്യമെന്ന് ഗ്ലോബല്‍ ഫ്രീഡം നെറ്റ്‌വര്‍ക്ക് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
.
മാര്‍പാപ്പയെയും മാതാ അമൃതാനന്ദമയിയെയും കൂടാതെ വിയറ്റ്‌നാമില്‍നിന്നു സെന്‍ ബുദ്ധിസ്റ്റ് സന്യാസി ടിക് ന്യാത് ഹന്‍, അര്‍ജന്റീനയില്‍നിന്നു റാബി ഏബ്രഹാം സ്‌കോര്‍ക്ക, ഗ്രീസില്‍നിന്ന് എക്യൂമെനിക്കല്‍ പാത്രിയകര്‍ക്കീസ് ബര്‍ത്തലോമിയോ, ഇറാഖില്‍നിന്നു മതപുരോഹിതന്‍ ആയത്തുള്ള മുഹമ്മദ് താക്കി അല്‍മൊദാരസി, ബ്രിട്ടണില്‍നിന്നു കാന്റര്‍ബറി ആര്‍ച്ച്ബിഷപ് എന്നിവരാണ് സംയുക്ത പ്രഖ്യാപനത്തില്‍ ഒപ്പുവച്ചത്.

ഗ്ലോബല്‍ ഫ്രീഡം നെറ്റ്‌വര്‍ക്കിന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മയില്‍ ഹിന്ദു മതത്തെ പ്രതിനിധീകരിച്ചു മാതാ അമൃതാനന്ദമയി മാത്രമാണു പങ്കെടുക്കുന്നത്. മനുഷ്യക്കടത്തിനും സമകാലിക അടിമത്തരീതികള്‍ക്കുമെതിരേ പോരാട്ടത്തിലുള്ള ആഗോള സംഘടനയാണ് ജി.എഫ്.എന്‍.

സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ മാതാ അമൃതാനന്ദമയിയെ മാര്‍പാപ്പ പ്രത്യേകമായി സ്വീകരിച്ചു സംഭാഷണം നടത്തി.പ്രധാന സമ്മേളന വേദിയില്‍ മാര്‍പ്പാപ്പയുടെ തൊട്ടടുത്തായിരുന്നു മാതാ അമൃതാനന്ദമയിയുടെ സ്ഥാനം.

റെജി സി ജേക്കബ്

amri3amri


Scroll To Top