Thursday January 19, 2017
Latest Updates

ഇന്ത്യാക്കാരി മാനസയും അയര്‍ലണ്ടിലെ ക്ലാരയും മാര്‍പാപ്പായ്ക്ക് കത്തെഴുതുമ്പോള്‍ 

ഇന്ത്യാക്കാരി മാനസയും അയര്‍ലണ്ടിലെ ക്ലാരയും മാര്‍പാപ്പായ്ക്ക് കത്തെഴുതുമ്പോള്‍ 

ഡബ്ലിന്‍:ഇന്ത്യാക്കാരി 9 വയസുള്ള പെണ്‍കുട്ടി മാനസയും ,അയര്‍ലണ്ടിലെ 11 കാരി ക്ലാരയും,സിറിയയില്‍ നിന്നുള്ള പത്തു വയസുകാരന്‍ മുഹമദും അടക്കമുള്ള 30 കുട്ടികള്‍ ഫ്രാന്‍സീസ് പാപ്പയ്‌ക്കെഴുതിയ കത്തുകളും അവയ്ക്കുള്ള പാപ്പയുടെ മറുപടിയുമായി പുതിയ പുസ്തകം പുറത്തിറങ്ങുന്നു,

ചിക്കാഗോയിലെ ലയോളാ പ്രസ്സാണ് ഡിയര്‍ പോപ്പ് ഫ്രാന്‍സീസ് എന്ന പേരിലുള്ള പുസ്തകം എഡിറ്റ് ചെയ്തു പുറത്തിറക്കുന്നത്.ഫ്രാന്‍സീസ് പാപ്പ കുട്ടികള്‍ക്കായി എഴുതിയ 259 കത്തുകളില്‍ നിന്നും തിരഞ്ഞെടുത്ത 30 കത്തുകള്‍ മാത്രമാണിത്.

കുട്ടികളും ഫ്രാന്‍സീസ് പാപ്പയുമായി ഉറ്റ സൌഹൃദമാണെന്ന് പാപ്പ തന്നെ പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്.അവരുടെ ചോദ്യങ്ങള്‍ക്ക് പലപ്പോഴും ഉത്തരം നല്‍കാന്‍ ഏറെ ക്ലേശിക്കേണ്ടി വരും;പാപ്പാ പറയുന്നു.ഒരിക്കല്‍ ഒരു കുസൃതി എന്നോട് ചോദിച്ചു ;ലോകം സൃഷ്ടിക്കുന്നതിന് മുമ്പ് ദൈവം എന്ത് ചെയ്യുകയായിരുന്നു ?പെട്ടന്ന് എനിക്ക് ഉത്തരം നല്‍കാനായില്ല.ഒക്ടോബറില്‍ നടന്ന ലോക ഫാമിലി മീറ്റില്‍ വെച്ച് പോപ്പ് ഫ്രാന്‍സീസ് ഈ കുട്ടിയുടെ ചോദ്യത്തിന് ഉത്തരം പറഞ്ഞു.’ദൈവം ലോകത്തെ സൃഷ്ട്ടിക്കും മുമ്പേ സ്‌നേഹിക്കുകയായിരുന്നു.കാരണം ദൈവം സ്‌നേഹമാണ് !

ആദ്യ പതിപ്പില്‍ ഇംഗ്ലീഷില്‍ 150,000 കോപ്പിയും സ്പാനീഷില്‍ 25,000 കോപ്പിയുമാണ് അച്ചടിക്കുന്നത്.

Scroll To Top