Tuesday September 25, 2018
Latest Updates

ഫ്രാന്‍സിസ് മാര്‍പ്പാപ്പ അയര്‍ലണ്ടിലെ ജയില്‍ സന്ദര്‍ശിക്കും,ക്രോക്ക് പാര്‍ക്കില്‍ ബലിയര്‍പ്പിക്കും 

ഫ്രാന്‍സിസ് മാര്‍പ്പാപ്പ അയര്‍ലണ്ടിലെ ജയില്‍ സന്ദര്‍ശിക്കും,ക്രോക്ക് പാര്‍ക്കില്‍ ബലിയര്‍പ്പിക്കും 

ഡബ്ലിന്‍ :ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ അയര്‍ലണ്ട് പര്യടനത്തിന് ഇതുവരെ പൂര്‍ണ സ്ഥിരീകരണമുണ്ടായിട്ടില്ലെങ്കിലും ഐറിഷ് സമുഹത്തിലെ വിവിധ വിഭാഗങ്ങളെ സന്ദര്‍ശിക്കാന്‍ അദ്ദേഹം തയ്യാറാകുമെന്നാണ് കരുതുന്നത്.ആഗസ്ത് 21 മുതല്‍ ആഗസ്ത് 26 വരെ നടക്കുന്ന അന്‍പത്തിരണ്ടാം ലോക കുടുംബ സമ്മേളനത്തിനെത്തുന്ന മാര്‍പ്പാപ്പ അയര്‍ലണ്ടിലെ 14 ജയിലുകളില്‍ ഏതെങ്കിലും ഒന്നില്‍ സന്ദര്‍ശനം നടത്തുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.അയര്‍ലന്‍ഡിലെ ജയിലുകളിലൊന്നില്‍ സന്ദര്‍ശിക്കാനും രാജ്യത്തിലെ ദരിദ്ര ജനവിഭാഗങ്ങളുമായി കൂടിക്കാഴ്ച നടത്താനും മാര്‍പ്പാപ്പ ആഗ്രഹിക്കുന്നതായി ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് ഡഡ്മൂട് മാര്‍ട്ടിന്‍ വെളിപ്പെടുത്തി.

ഡബ്ലിന്‍ അതിരൂപതയില്‍ നടത്തപ്പെടുന്ന കുടുംബങ്ങളുടെ ലോക സമ്മേളനത്തിന്റെ സംഘാടക സമിതി പ്രസിഡണ്ടാണ് ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ട്ടിന്‍ ഇപ്പോള്‍ .

അയര്‍ലണ്ടിലെ മാര്‍പ്പാപ്പയുടെ സന്ദര്‍ശനത്തിന്റെ വിശദ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് ആര്‍ച്ച് ബിഷപ് അറിയിച്ചു.ക്രോക്ക് പാര്‍ക്കില്‍ 2018 ഓഗസ്റ്റ് 28 ന് പാപ്പാ ദിവ്യബലി അര്‍പ്പിക്കും

Scroll To Top