Thursday September 21, 2017
Latest Updates

 പോപ്പ് ഫ്രാന്‍സിസിനും സഭയ്ക്കും എതിരെയുള്ള ഗൂഡസംഘം വ്യാജം ചമയ്ക്കുന്നു,പരിണാമ സിദ്ധാന്തത്തെകുറിച്ചുള്ള വാര്‍ത്തകള്‍ വളച്ചൊടിച്ചതെന്ന് സഭാ വക്താക്കള്‍ 

 പോപ്പ് ഫ്രാന്‍സിസിനും സഭയ്ക്കും എതിരെയുള്ള ഗൂഡസംഘം വ്യാജം ചമയ്ക്കുന്നു,പരിണാമ സിദ്ധാന്തത്തെകുറിച്ചുള്ള വാര്‍ത്തകള്‍ വളച്ചൊടിച്ചതെന്ന് സഭാ വക്താക്കള്‍ 

വത്തിക്കാന്‍:പരിണാമ സിദ്ധാന്തത്തെ കുറിച്ചും,സൃഷ്ടി കര്‍മ്മത്തെ കുറിച്ചും മാര്‍പാപ്പ നടത്തിയതായി പറയുന്ന പ്രസ്താവനകള്‍ മാധ്യമങ്ങളുടെ സൃഷ്ടിയെന്ന് കണ്ടെത്തല്‍.ടൈംസ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമനങ്ങള്‍ വളച്ചോടിയ്ക്കാതെ വാര്‍ത്ത പ്രസിദ്ധീകരിച്ചപ്പോള്‍ സഭ വിരുദ്ധരായ ഒരു സംഘത്തിന്റെ സൃഷ്ട്ടിയായി ചമയക്കപ്പെട്ട വാര്‍ത്തയാണ് ലോകമെമ്പാടുമുള്ള ഏജന്‍സികള്‍ വഴി പ്രച്ചരിക്കപ്പെട്ടത്.

സ്വവര്‍ഗ വിവാഹത്തെ സംബന്ധിച്ച പാപ്പയുടെ നിലപാടിനെ സഭാ സിനഡ് തള്ളികളഞ്ഞു എന്ന രീതിയിലുള്ള വാര്‍ത്തകളും അടിസ്ഥാനരഹിതമാണെന്ന് മുന്പ് കണ്ടെത്തിയിരുന്നു.സ്വവര്‍ഗ ലൈംഗീകതയ്‌ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച പോപ് ഫ്രാന്‍സിസിന്റെ വാക്കുകളെ തങ്ങള്‍ക്കനുകൂലമാക്കി പ്രചരാണായുധമാക്കി ഉപയോഗിക്കാന്‍ ചില സംഘടനകള്‍ മാധ്യമങ്ങളെ വിലയ്‌ക്കെടുക്കുകയായിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്ത.ഇതേ തന്ത്രമാണ് സൃഷ്ടി കര്‍മ്മത്തെ സംബന്ധിച്ചുള്ള വിവാദങ്ങള്‍ വഴിയും ലക്ഷ്യമിടുന്നത്.കത്തോലിക്കാ സഭയ്‌ക്കെതിരെ ജനകീയനായ പോപ്പ് ഫ്രാന്‍സിസിന്റെ പേരില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ സഭാ വിരുദ്ധരുടെ ഒരു ലോബി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. 

സ്ഷൃടികര്‍മ്മത്തെക്കുറിച്ചുള്ള ബൈബിള്‍ വിവരണത്തിന്റെ സാരാംശം സഭ എന്നും പഠിപ്പിക്കുന്നുണ്ട്.ദൈവമാണ് പ്രപഞ്ചത്തിന്റെ സ്ഷൃടാവെന്നതും ദൈവത്തിന്റെ പ്രത്യേകമായ ഇടപെടല്‍ വഴിയാണു അനശ്വരമായ ആത്മാവു സഹിതം മനുഷ്യന്‍ സ്ഷൃടിക്കപ്പെട്ടിരിക്കുന്നത് എന്നതും സഭയുടെ അനിഷേധ്യമായ പ്രബോധനമാണു.പരിണാമ സിദ്ധാന്തമോ മഹാവിസ്‌ഫോടന സിദ്ധാന്തമോ മുന്നോട്ടു വയ്ക്കുന്ന ചിന്തകളൊന്നും ഒരു വിധത്തിലും ഒരു വിശ്വാസിയെ സംബന്ധിച്ച് ഈ പ്രബോധനത്തിനു വിരുദ്ധമായി നില്‍ക്കുന്നില്ലെന്നാണു മാര്‍പ്പാപ്പ പറഞ്ഞത്.ഇതിനെ വളച്ചൊടിച്ചാണ് പരിണാമ സിദ്ധാന്തം ശരിയാണെന്ന് നിരീശ്വര വാര്‍ത്താ ഏജന്‍സികള്‍ പ്രചരിപ്പിച്ചത്.

ബൈബിളിലെ ഉല്‍പത്തിയുടെ പുസ്തകം വായിച്ചു ദൈവത്തെ വെറുമൊരു മാന്ത്രികനായി വിഭാവനം ചെയ്യുകയല്ല വേണ്ടതെന്നു മാര്‍പ്പാപ്പ ചൂണ്ടിക്കാട്ടുകയായിരുന്നു.
ദൈവം ഈ ലോകത്തിലെ സര്‍വ്വചരാചരങ്ങളെയും സ്ഷൃടിച്ച് ഒരോന്നിനും നല്‍കപ്പെട്ട ആന്തരിക നിയമമനുസരിച്ചു വളരാനും വികസിക്കാനും ഓരോന്നിന്റെയും സത്തയുടെ പൂര്‍ണ്ണതയിലെക്കെത്താനുമുള്ള സ്വാതന്ത്ര്യവും അവസരവും നല്‍കിയെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.(‘God is not a divine being or a magician, but the Creator who brought everything to life,’ he said. ‘Evolution in nature is not inconsistent with the notion of creation, because evolution requires the creation of beings that evolve.’എന്നാണ് ടൈം മാഗസിന്‍ പാപ്പയുടെ പ്രസംഗത്തിന്റെ റിപ്പോര്‍ട്ട് നല്കിയത്.)

ഈ വളര്‍ച്ചയുടെ ഘട്ടത്തെ വ്യത്യസ്ത സിദ്ധാന്തങ്ങളിലൂടെ പലരും വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നുവെന്നുമാത്രം.പ്രപഞ്ചോല്‍പത്തി ദൈവം തന്നെയായ പരമസ്ഷൃടാവില്‍നിന്നാണെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.

പ്രപഞ്ചത്തിന്റെ ഉത്പത്തിയെക്കുറിച്ചു എന്തുതന്നെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടാല്‍പ്പോലും അതിന്റെ പിന്നില്‍ ദൈവത്തിന്റെ കരം നിഷേധിക്കാന്‍ ആര്‍ക്കും സാധിക്കില്ലയെന്നും മാര്‍പാപ്പ പ്രസംഗത്തില്‍ അടിവരയിട്ടു പറഞ്ഞിരുന്നു.പരിണാമ സിദ്ധാന്തവും മഹാവിസ്‌ഫോടന സിദ്ധാന്തവും ഇപ്പോഴും പരികല്‍പ്പനകള്‍ മാത്രമാണ് .അതായത്, ഇനിയും തെളിയിക്കപ്പെടേണ്ടിയിരിക്കുന്ന സിദ്ധാന്തങ്ങള്‍ എന്ന് പോപ്പ് പറഞ്ഞത് പരിണാമ സിദ്ധാന്തത്തെ അംഗീകരിക്കലല്ല.സഭാ വിദഗ്ധര്‍ പറയുന്നു.

ഒരു അടിസ്ഥാന മൂലവസ്തു കൂടാതെ പ്രപഞ്ചോത്പത്തി വിവരിക്കാന്‍ ഈ സിദ്ധാന്തങ്ങള്‍ക്കും സാധിക്കില്ല.ഈ മൂലവസ്തു ആരാലും സ്ഷൃടിക്കപ്പെടാത്തവനായ, അതായത് സ്വയം ഭൂവായ ദൈവത്താല്‍ സ്ഷൃടിക്കപ്പെട്ടുവെന്നാണു സഭ പഠിപ്പിക്കുന്നത്.മനുഷ്യസ്ഷൃടിയില്‍ ദൈവത്തിന്റെ പ്രത്യേകമായ ഇടപെടല്‍ ഉണ്ടെന്നാണു ക്രിസ്തീയ വീക്ഷണവും വിശ്വാസവും എന്നും മാര്‍പാപ്പയുടെ പ്രസംഗത്തെ കുറിച്ചുള്ള സഭയുടെ വിശദീകരണ കുറിപ്പില്‍ പറയുന്നു.

പല മുന്‍ മാര്‍പാപ്പമാരും ഇതേ അഭിപ്രായം പലപ്പോഴായി പ്രകടിപ്പിപ്പിച്ചിട്ടുള്ളതാണ്.ഹുമേനി ജനെറുസ് എന്ന ചാക്രിക ലേഖനത്തില്‍ പന്ത്രണ്ടാം പീയുസ് പാപ്പ പരിണാമ സിദ്ധാന്തവും വിശ്വാസവും തമ്മില്‍ ഒരു ഏറ്റുമുട്ടലിന്റെ ആവശ്യമേയില്ല എന്ന് വ്യക്തമാക്കിയിരുന്നു.ജോണ്‍ പോളും,ബനഡിക്റ്റ് പതിനാറാമനും ,പോപ്പ് ഫ്രാന്‍സിസ് പ്രകടിപ്പിച്ച അതെ ആശയങ്ങള്‍ പലപ്പോഴും പ്രസംഗങ്ങളില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.

പോപ്പ് ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ സഭയുടെ വര്‍ദ്ധിച്ചു വരുന്ന ജനപ്രീതി നഷ്ട്ടപെടുത്താനുള്ള അവസരമായാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്.പോപ്പിന്റെ പേരില്‍ ഉള്ളതായതിനാല്‍ സാധാരണ വിശ്വാസികള്‍ പോലും ഇവയില്‍ ചിലത് വിശ്വസിക്കുന്നതായി സര്‍വേകളില്‍ കണ്ടെത്തിയിട്ടുണ്ട്.

റെജി സി ജേക്കബ്

Scroll To Top