Friday December 09, 2016
Latest Updates

ഫ്രാന്‍സീസ് മാര്‍പാപ്പയും വിരമിക്കാന്‍ ഒരുങ്ങുന്നതായി സൂചനകള്‍

ഫ്രാന്‍സീസ് മാര്‍പാപ്പയും വിരമിക്കാന്‍ ഒരുങ്ങുന്നതായി സൂചനകള്‍

വത്തിക്കാന്‍: ഫ്രാന്‍സീസ് വിരമിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍.കാത്തോലിക്കാ സഭയും ലോകജനതയും ആധ്യാത്മിക നേതൃത്വത്തിന്റെ ഉത്തമ മാതൃകയായി വാഴ്ത്തുന്ന പോപ്പ് ആരോഗ്യകാരണങ്ങളാല്‍ തന്നെയാണ് പുതിയ തീരുമാനത്തിലേയ്ക്ക് നീങ്ങുന്നതെന്നാണ് സൂചനകള്‍. 

നാലോ അഞ്ചോ വര്‍ഷം മാത്രമേ മാര്‍പാപ്പയായി തുടരുകയുള്ളുവെന്നും എന്തായാലും മരണം വരെ മാര്‍പ്പാപ്പയായി തുടരാന്‍ തനിക്ക് ഉദ്ദേശ്യമില്ലെന്നാണ് ഫ്രാന്‍സിസ് പാപ്പ ഇപ്പോള്‍ സൂചിപ്പിച്ചത്.മെക്‌സിക്കോ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാജിക്കാര്യം പാപ്പ സൂചിപ്പിച്ചത്. 

വിരമിക്കുമെന്ന് മുമ്പും ഫ്രാന്‍സിസ് പാപ്പ പറഞ്ഞിട്ടുണ്ട്. എന്നാല്‍ കത്തോലിക്കാ സഭയുടെ തലവന്‍മാര്‍ക്ക് വിരമിക്കല്‍ പ്രായപരിധി വേണം എന്ന അഭിപ്രായത്തോട് അദ്ദേഹം വിയോജിച്ചു. 2013ല്‍ മാര്‍പാപ്പ പദം സ്വയമൊഴിഞ്ഞ ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ നടപടിയെ ധീരം എന്ന് വിശേഷിപ്പിച്ചു. ബെനഡിക്ട് മാര്‍പാപ്പ സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്ന് രണ്ടു വര്‍ഷം മുമ്പ് 2013 മാര്‍ച്ച് 13നാണ് ഫ്രാന്‍സിസ് പാപ്പ ആ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 

റോമിലേയ്ക്ക് അന്നൊരു ചെറിയ സ്യൂട്ട് കേസുമായി വന്നപ്പോള്‍ ബ്യൂണിസ് ഐയേഴ്‌സിലേയ്ക്ക് തിരിച്ചു പോകാന്‍ വേണ്ടി തന്നെയാണ് താന്‍ ഉദ്ദേശിച്ചിരുന്നതെന്നും പോപ്പ് ഫ്രാന്‍സീസ് അഭിമുഖത്തില്‍ ഓര്‍മ്മിപ്പിച്ചു.

Scroll To Top