Monday December 05, 2016
Latest Updates

മാര്‍പാപ്പ ദേഷ്യപ്പെട്ടാല്‍ …(വീഡിയോ)

മാര്‍പാപ്പ ദേഷ്യപ്പെട്ടാല്‍ …(വീഡിയോ)

ഫ്രാന്‍സീസ് പാപ്പ ഒരു പച്ചമനുഷ്യനാണെന്ന് ലോകത്തില്‍ എല്ലാവര്‍ക്കും അറിയാം.ഉള്ളത് ഉള്ളതുപോലെ തുറന്ന് പറയുന്ന ശീലം അദ്ദേഹത്തിനു പണ്ടേയുണ്ട്.മെക്‌സിക്കോയുടെ ഉള്‍ഗ്രാമങ്ങളില്‍ പര്യടനം നടത്തുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയെ കണ്ട ആവേശത്തില്‍ പരിസരം മറന്ന് അദ്ദേഹത്തെ കെട്ടിപ്പിടിക്കാന്‍ വിശ്വാസിയുടെ ശ്രമമുണ്ടായപ്പോള്‍ ദേഷ്യപ്പെടുന്ന പാപ്പയുടെ ഭാവം ലോകത്തിനു കൌതുകമായി.. ഉന്തിലും തള്ളിലും പെട്ട് മാര്‍പാപ്പ വീല്‍ചെയറിലിരുന്ന കുട്ടിയുടെ മേലേയ്ക്കു വീഴാന്‍ തുടങ്ങി. മൊറേലിയയിലെ സ്റ്റേഡിയത്തില്‍ റാലിക്കെത്തിയപ്പോഴാണു സംഭവം. വീല്‍ചെയറിലെത്തിയ കുട്ടികളെ അനുഗ്രഹിക്കുമ്പോഴാണ് പിന്നില്‍നിന്ന് ഒരാള്‍ മാര്‍പാപ്പയെ പിടിക്കാന്‍ ശ്രമിച്ചത്.

അദ്ദേഹം വീല്‍ചെയറിലിരിക്കുന്ന ഒരു കുട്ടിയുടെ മേലേയ്ക്കു വീഴാന്‍ പോകുന്നത് വിഡിയോ ദൃശ്യങ്ങളില്‍ കാണാം. ആരാധകരോടും വിശ്വാസികളോടും സൗമ്യമായും സൗഹാര്‍ദത്തോടെയും പെരുമാറുന്ന മാര്‍പാപ്പ ചെറുതായി ദേഷ്യപ്പെടുകയും ചെയ്തു. വീഴ്ത്താന്‍ ശ്രമിച്ച ആളോട് ‘നിങ്ങള്‍ സ്വാര്‍ഥനാകരുത്’ എന്ന് അദ്ദേഹം സ്പാനിഷില്‍ ദേഷ്യപ്പെട്ടു

Scroll To Top