Wednesday December 07, 2016
Latest Updates

അഭയാര്‍ഥികളുടെ അമ്പാസിഡറായി ഫ്രാന്‍സിസ് പാപ്പ….

അഭയാര്‍ഥികളുടെ അമ്പാസിഡറായി ഫ്രാന്‍സിസ് പാപ്പ….

ഫ്രാന്‍സീസ് പാപ്പയുടെ അമേരിക്കന്‍ സന്ദര്‍ശനം അഭയാര്‍ഥികള്‍ക്ക് വേണ്ടിയുള്ള സന്ദേശയാത്രയായെന്ന് ലോകമാധ്യമങ്ങള്‍.യാത്രയിലുടനീളം അഭയാര്‍ഥികളുടെ ദുരിതങ്ങള്‍ ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് പോപ്പ് യാത്ര തുടരുന്നത്. ഒരു അഭയാര്‍ഥി കുടുംബത്തിന്റെ മകനായ തനിക്ക്, ഏതാണ്ട് ഭൂരിക്ഷം അത്തരം കുടുംബങ്ങള്‍ കൊണ്ട് നിര്‍മ്മിക്കപ്പെട്ട ഒരു രാജ്യത്തിന്റെ അതിഥിയാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഭൂമിയെ സംരക്ഷിക്കാന്‍ വിശുദ്ധമായ ഒരു ബാദ്ധ്യത തങ്ങള്‍ക്ക് ഉണ്ടെന്ന് മാര്‍പ്പാപ്പാ തങ്ങളെ ഓര്‍മ്മപ്പെടുത്തുന്നുവെന്ന് ഒബാമ പറഞ്ഞു. മറ്റൊരു ജനതയക്കായി ആ സംരക്ഷണ ബാദ്ധ്യത മാറ്റി വെക്കരുതെന്നും, നമ്മുടെ പൊതുവീട് സംരക്ഷിക്കുന്ന കാര്യത്തില്‍ ചരിത്രത്തിലെ നിര്‍ണ്ണായകമായ ഒരു നിമിഷത്തിലാണ് നമ്മള്‍ ഉള്ളതെന്നുമായിരുന്നു പോപ്പിന്റെ പ്രതികരണം. 

കാലാവസ്ഥാ വ്യതിയാനത്തില്‍ നടപടികള്‍ രണ്ടുപേരും ആവശ്യപ്പെട്ടു. അമേരിക്കയും ക്യൂബയും തമ്മിലുള്ള സൗഹൃദത്തെ ഇരുവരും പ്രകീര്‍ത്തിച്ചു. മാര്‍പ്പാപ്പായുടെ ചരിത്ര സന്ദര്‍ശനത്തിനു സാക്ഷ്യം വഹിക്കാന്‍ ജനസഹസ്രങ്ങളാണ് തെരുവുകളില്‍ തടിച്ചു കൂടിയത്. 

‘അങ്ങയുടെ സന്ദര്‍ശനത്തില്‍ കാണപ്പെടുന്ന വലിയ ആവേശത്തിനു കാരണം പോപ്പ് എന്ന നിലയില്‍ മാത്രമല്ല, അത് ഒരു വ്യക്തി എന്ന നിലയിലുള്ള അങ്ങയുടെ സവിശേഷതകള്‍ കൂടിയാണ് എന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് ഒബാമ പറഞ്ഞു. അങ്ങയുടെ വിനയം ലാളിത്യം വാക്കുകളിലെ കുലീനത, ആത്മ വിശാലത എന്നിവയെ പ്രകീര്‍ത്തിക്കാതിരിക്കാനാവില്ലെന്നും വാക്കുകളില്‍ അല്ല പ്രവൃത്തികളിലൂടെ ധാര്‍മ്മിക അധികാരം കാട്ടുന്ന ഒരു അങ്ങയെപ്പോലെ ഒരു നേതാവില്‍, യേശുദേവന്റെ പ്രബോധനങ്ങളുടെ ജീവിക്കുന്ന ഉദാഹരണം ആണ് തങ്ങള്‍ കാണുന്നതെന്നും അമേരിക്കന്‍ പ്രസിഡ്ന്റ് പാപ്പായെ അറിയിച്ചു. 

Scroll To Top