Wednesday January 24, 2018
Latest Updates

‘നമ്മള്‍ സഹോദരര്‍’; പെസഹാ ദിനത്തില്‍ അഭയാര്‍ത്ഥികളുടെ പാദങ്ങള്‍ കഴുകി ഫ്രാന്‍സീസ് മാര്‍പ്പാപ്പ

‘നമ്മള്‍ സഹോദരര്‍’; പെസഹാ ദിനത്തില്‍ അഭയാര്‍ത്ഥികളുടെ പാദങ്ങള്‍ കഴുകി ഫ്രാന്‍സീസ് മാര്‍പ്പാപ്പ

വത്തിക്കാന്‍ :’നമ്മുടെ മതവിശ്വാസങ്ങളും സംസ്‌കാരവും വ്യത്യസ്തമാണ്, പക്ഷേ നമ്മള്‍ സഹോദരരാണ്. നമുക്ക് സമാധാനത്തോടെ ജീവിക്കാന്‍ കഴിയണം,’ വ്യാഴാഴ്ച നടന്ന വിശുദ്ധ കുര്‍ബാനയ്ക്കുശേഷമുള്ള പ്രസംഗത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ അഭയാര്‍ത്ഥികള്‍ക്കു നേരെ അനുകമ്പയുടെ കരം നീട്ടിപ്പറഞ്ഞു.
പെസഹാ തിരുനാളിനോട് അനുബന്ധിച്ച് റോമിനു പുറത്ത് കാസ്റ്റല്‍നുവോ ഡി പോര്‍ട്ടോയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ നടന്ന കുര്‍ബാനയില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിശുദ്ധജലത്തിനാല്‍ മുസ്‌ലിം, ഓര്‍ത്തഡോക്‌സ്, ഹിന്ദു, കാത്തലിക് അഭയാര്‍ത്ഥികളുടെ കാല്‍ കഴുകിത്തുടച്ചു. ഇതിനിടെ പല അഭയാര്‍ത്ഥികളും കണ്ണീര്‍ തൂകുന്നുണ്ടായിരുന്നു.
ബ്രസ്സല്‍സില്‍ നടന്ന ഭീകരാക്രമണം രക്തദാഹികള്‍ നടത്തിയ യുദ്ധമാണെന്നും മാര്‍പ്പാപ്പ പറഞ്ഞു.

Scroll To Top