Monday December 05, 2016
Latest Updates

കൊല്ലപ്പെടുകയാണെങ്കില്‍ അത് ദൈവഹിതം !എന്നെ അധികം വേദനിപ്പിക്കരുത് …

കൊല്ലപ്പെടുകയാണെങ്കില്‍ അത് ദൈവഹിതം !എന്നെ അധികം വേദനിപ്പിക്കരുത് …

വത്തിക്കാന്‍ സിറ്റി:താന്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന ആശങ്കകളെ ഉള്‍ക്കൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ. കൊല്ലപ്പെടുമെന്ന വാര്‍ത്തകളിലും അഭ്യൂഹങ്ങളിലും അസ്വസ്ഥത പ്രകടിപ്പിക്കാതിരുന്ന മാര്‍പാപ്പക്ക് ദൈവത്തോട് ഒരപേക്ഷ മാത്രമെയുള്ളു അധികം വേദനിപ്പിക്കരുത് കാരണം താനൊരു ദുര്‍ബലനാണ്. മതഭ്രാന്തന്മാര്‍ക്ക് തന്നെ കൊല്ലണം എന്നുണ്ടെങ്കില്‍, അത് ദൈവഹിതമാണെന്നും മാര്‍പാപ്പ പറഞ്ഞു.

‘ജീവന്‍ ദൈവത്തിന്റെ കൈയിലാണ്. ഞാന്‍ ദൈവത്തോട് പറഞ്ഞിട്ടുണ്ട്, എന്നെ കാത്ത് കൊള്ളണേ എന്ന്. എന്നാല്‍, എനിക്കെന്തെങ്കിലും സംഭവിക്കണമെന്നോ കൊല്ലപ്പെടണമെന്നോ ദൈവഹിതമാണെങ്കില്‍, എനിക്ക് ഒന്നേ അഭ്യര്‍ത്ഥിക്കാനുള്ളു എന്നെ അധികം വേദനിപ്പിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം. ശരീരത്തില്‍ വേദന സഹിക്കുന്ന കാര്യത്തില്‍ ഞാന്‍ തീര്‍ത്തും ദുര്‍ബലനാണ്’ മാര്‍പാപ്പ പറഞ്ഞു.

തെറ്റായ സത്യം കൊണ്ടു നടക്കുന്ന ആളെന്ന് കുറ്റപ്പെടുത്തി പോപ്പിനെതിരെ ഐസ് വധഭീഷണി മുഴക്കിയിരുന്നു. നേരത്തെ ഏഷ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഫിലിപ്പൈന്‍സില്‍ എത്തിയപ്പോള്‍ മനിലയിലയില്‍ മാര്‍പാപ്പക്ക് നേരെ നടത്താനിരുന്ന അക്രമണപദ്ധതി ഫിലിപ്പീന്‍സ് സൈന്യം ഇടപെട്ട് തകര്‍ത്തിരുന്നു. തീവ്രവാദ സംഘടനയായ ജമാഹ് ഇസ്ലാമിയയാണ് ബോംബ് എറിഞ്ഞ് മാര്‍പാപ്പയെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നത്.

ലാ കരാക്കാവേ എന്ന പേരില്‍ ബ്യൂനിയെഴ്‌സ് ഐയേര്‍സിലെ സ്ലം കമ്മ്യൂണിറ്റി പ്രസിദ്ധീകരിക്കുന്ന ടാബ്ലോയിഡിന് നല്‍കിയ അഭിമുഖത്തിലാണ് മാര്‍പാപ്പയുടെ വെളിപ്പെടുത്തലുകള്‍ 

Scroll To Top