Thursday December 08, 2016
Latest Updates

മാര്‍പാപ്പ ശ്രീലങ്കയില്‍ ; ഇന്ത്യക്കാരനെ വിശുദ്ധനായി പ്രഖ്യാപിക്കും

മാര്‍പാപ്പ ശ്രീലങ്കയില്‍ ; ഇന്ത്യക്കാരനെ വിശുദ്ധനായി പ്രഖ്യാപിക്കും

കൊളംബോ: കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ശ്രീലങ്കയില്‍ എത്തി. കൊറിയ സന്ദര്‍ശനത്തിന് ശേഷം ആറ് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് അദ്ദേഹം ഒരു ഏഷ്യന്‍ രാജ്യം സന്ദര്‍ശിക്കുന്നത്. ശ്രീലങ്കയില്‍ നടക്കുന്ന വിവിധ ചടങ്ങുകളില്‍ മാര്‍പാപ്പ പങ്കെടുക്കും.

ഇന്ത്യക്കാരനായ മിഷനറി ജോസഫ് വാസിനെ ശ്രീലങ്കയുടെ ആദ്യ വിശുദ്ധനായി പോപ്പ് പ്രഖ്യാപിക്കും. ഗാളില്‍ മാര്‍പാപ്പ മുഖ്യ കാര്‍മികത്വം വഹിക്കുന്ന കുര്‍ബാനയ്ക്ക് ശേഷമാകും വിശുദ്ധ പദവി പ്രഖ്യാപനം. ചടങ്ങില്‍ നാല് ലക്ഷം വിശ്വാസികള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മതപ്രചരണത്തിന് പതിനേഴാം നൂറ്റാണ്ടില്‍ ഗോവയില്‍ നിന്ന് ശ്രീലങ്കയിലെത്തിയ മിഷനറിയാണ് ജോസഫ് വാസ്. നിഗേമ്പോയിലെ ഏഷ്യന്‍ തിയോളജിക്കല്‍ സൊസൈറ്റിയും മാര്‍പാപ്പ സന്ദര്‍ശിക്കും.

പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തും. ശ്രീലങ്കയിലെ തമിഴ് ജനതയുടെ പ്രശ്‌നങ്ങള്‍, ദാരിദ്ര്യം തുടങ്ങിയ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. കൂടാതെ ശ്രീലങ്കയിലെ ബുദ്ധമത നേതാക്കളുമായും മാര്‍പാപ്പ കൂടിക്കാഴ്ച നടത്തുമെന്ന് കൊളംബോ ആര്‍ച്ച് ബിഷപ്പ് ആല്‍ബര്‍ട്ട് മാല്‍ക്കം രഞ്ജിത്ത് അറിയിച്ചു.

Scroll To Top