Thursday February 23, 2017
Latest Updates

യൂറോപ്യന്‍മാരുടെ ചെയ്തികള്‍ക്ക് കത്തോലിക്കാ സഭയുടെ പിന്തുണ:മാര്‍പാപ്പ മാപ്പ് ചോദിച്ചു 

യൂറോപ്യന്‍മാരുടെ ചെയ്തികള്‍ക്ക് കത്തോലിക്കാ സഭയുടെ പിന്തുണ:മാര്‍പാപ്പ മാപ്പ് ചോദിച്ചു 

ഫോട്ടോ :മാര്‍പ്പാപ്പയ്ക്ക് അരിവാള്‍ ചുറ്റികയില്‍ പണിതീര്‍ത്ത കുരിശു നല്കി ബോളിവീയന്‍ പ്രസിഡണ്ട് സ്വീകരിക്കുന്നു

സാന്റാക്രൂസ്: തെക്കേ അമേരിക്കയില്‍ യൂറോപ്യന്‍മാര്‍ കോളനികള്‍ സ്ഥാപിച്ചപ്പോള്‍ കത്തോലിക്ക സഭ തദ്ദേശീയ ജനതയോടു ചെയ്ത തെറ്റുകള്‍ക്ക് മാപ്പു ചോദിക്കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ലാറ്റിനമേരിക്കന്‍ രാഷ്ട്രമായ ബൊളീവിയ സന്ദര്‍ശിക്കുന്നതിനിടെയാണ് മാര്‍പ്പാപ്പയുടെ മാപ്പപേക്ഷ.
ദൈവത്തിന്റെ പേരില്‍ കത്തോലിക്ക സഭ കൊടിയ പാപങ്ങള്‍ ചെയ്തിരുന്നതായി ലാറ്റിനമേരിക്കന്‍ സഭാ നേതാക്കള്‍ പണ്ടേ തന്നെ സമ്മതിച്ചിരുന്നതായി മാര്‍പ്പാപ്പ ചൂണ്ടിക്കാട്ടി. സഭമൂലം 500 വര്‍ഷത്തോളം ലാറ്റിനമേരിക്കന്‍ ജനങ്ങള്‍ക്കുണ്ടായ പീഡനവും വേദനയും ഉള്‍ക്കൊണ്ട് 1992ല്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക്ക് സന്ദര്‍ശിച്ച ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയും മാപ്പുപറഞ്ഞിരുന്നു.

പീഡനങ്ങളെക്കുറിച്ചു തനിക്കു വേദനയും ഖേദവുമുണ്ടെന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞു. ജോണ്‍ പോള്‍ രണ്ടാമന്റെ അഭ്യര്‍ഥന താന്‍ ആവര്‍ത്തിക്കുകയാണ്. സഭ ചെയ്ത തെറ്റുകള്‍ക്കു മാത്രമല്ല, തദ്ദേശീയ ജനതയോടു ചെയ്തിട്ടുള്ള ക്രൂരതകള്‍ക്കും മാപ്പിരക്കുന്നു. മാര്‍പ്പാപ്പയുടെ മാപ്പുപറച്ചില്‍ കരഘോഷത്തോടെയാണ് ബൊളീവിയക്കാര്‍ സ്വീകരിച്ചത്.

Scroll To Top