Friday December 09, 2016
Latest Updates

ഷാര്‍ലി എബ്ദൊ ആക്രമണം :ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് പരിധിയുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

ഷാര്‍ലി എബ്ദൊ ആക്രമണം :ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് പരിധിയുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

മനില: ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് പരിധിയുണ്ടെന്ന് കത്തോലിക സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ. മൂന്ന് ദിവസത്തെ ശ്രീലങ്ക സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം ഫിലിപ്പീന്‍സിലേക്ക് മടങ്ങിയ മാര്‍പാപ്പ വിമാനത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. പാരീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇത് ആദ്യമായാണ് പോപ്പ് ഫ്രാന്‍സിസ് ഷാര്‍ലി എബ്ദൊ മാഗസിന്‍ ആക്രമണത്തില്‍ പ്രതികരിച്ചത്.

അക്രമത്തോട് താന്‍ യോജിക്കുന്നില്ല, എന്നാല്‍ ആരെങ്കിലും തന്റെ അമ്മയെക്കുറിച്ച് മോശമായി പറഞ്ഞാല്‍ അവര്‍ക്ക് തന്റെ കയ്യില്‍ നിന്ന് ഒരു ഇടി കിട്ടുമെന്ന കാര്യം തീര്‍ച്ചയാണെന്ന് പോപ്പ് പറഞ്ഞു. അതുപോലെ തന്നെയാണ്മതങ്ങുടെ കാര്യവും ഒരാള്‍ക്ക് മറ്റൊരാളുടെ മതത്തെ മോശമായി ചിത്രീകരിക്കാന്‍ അവകാശമില്ല. മറ്റുള്ളവരുടെ മതത്തെ മോശമായി ചിത്രീകരിക്കുന്ന നിരവധി പേരുണ്ടെന്നും മാര്‍പാപ്പ പറഞ്ഞു. എല്ലാ മതത്തിനും അതിന്റെതായ മഹത്വമുണ്ട്. ഒരാള്‍ക്കും അതിനെ മോശമായി ചിത്രീകരിക്കാന്‍ അവകാശമില്ല.

സെപ്റ്റംബറില്‍ നടത്താനിരിക്കുന്ന അമേരിക്കന്‍ സന്ദര്‍ശനത്തില്‍ താന്‍ യുഎസ്,മെക്‌സിക്കോ അതിര്‍ത്തി സന്ദര്‍ശിച്ചേക്കുമെന്ന് പോപ്പ് വെളിപ്പെടുത്തി.പോപ്പ് അമേരിക്കന്‍ സന്ദര്‍ശനത്തില്‍ ഫിലദല്‍ഫിയ മാത്രമാണ് സന്ദര്‍ശിക്കുന്നതെന്നായിരുന്നു വത്തിക്കാന്‍ പുറത്തിറക്കിയ പ്രസ്താവന.

Scroll To Top