Thursday December 08, 2016
Latest Updates

പണം പിശാചിന്റെ വിസര്‍ജ്യമാണെന്ന് പോപ്പ് ഫ്രാന്‍സീസ് :മുതലാളിത്ത വ്യവസ്ഥിതിക്കെതിരെ രൂക്ഷ വിമര്‍ശനം

പണം പിശാചിന്റെ വിസര്‍ജ്യമാണെന്ന് പോപ്പ് ഫ്രാന്‍സീസ് :മുതലാളിത്ത വ്യവസ്ഥിതിക്കെതിരെ രൂക്ഷ വിമര്‍ശനം

‘പുതിയ സഹകരണ സംരംഭങ്ങള്‍ തുടങ്ങണം :തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണം’ 

റോം :പണം പിശാചിന്റെ വിസര്‍ജ്യമാണെന്നും അത് മനുഷ്യനെ നശിപ്പിക്കുമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ.

പണം  പിശാചിന്റെ വിസര്‍ജ്യമാണ്. പണം ആരാധനാ പാത്രമാകുന്നതോടെ വ്യക്തിയുടെ താല്‍പര്യങ്ങളെ ഭരിക്കുന്നത് സമ്പത്താകും. അത് അവനെ നശിപ്പിക്കുകയും അടിമയാക്കി മാറ്റുകയും ചെയ്യും. സെന്റ് ബേസിലിന്റെ വരികളെ ഉദ്ധരിച്ച് ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. ഇറ്റാലിയന്‍ കോണ്‍ഫെഡറേഷന്‍ ഓഫ് കോപറേറ്റീവ്‌സിലായിരുന്നു പണത്തിനോട് ആര്‍ത്തി മൂത്ത മുതലാളിത്ത വ്യവസ്ഥിതിക്കെതിരെ മാര്‍പാപ്പ ആഞ്ഞടിച്ചത്.

പണത്തെ ആരാധ്യവസ്തുവാക്കിയുള്ള പുതിയ സാമ്പത്തിക നയങ്ങള്‍ മൂലമുണ്ടാകുന്ന അത്യാര്‍ത്തി ഇല്ലാതാക്കാന്‍ മാര്‍ഗം കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2013ലാണ് പാപ്പ ഇതിന് മുമ്പ് പണത്തോടോള്ളു അത്യാര്‍ത്തിയെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചത്. 

പണം ഇന്ന് ആരാധനാ മൂര്‍ത്തിയായിരിക്കുന്നു. പണത്തേയും ദൈവത്തേയും ഒരേസമയം നിങ്ങള്‍ക്ക് ആരാധിക്കാനാവില്ലെന്ന് യേശു പറഞ്ഞത് അതിനാലാണ്. പണം നമ്മുടെ മനസ്സിനെ അഹങ്കാരം കൊണ്ട് രോഗിയാക്കും. ഐഹിക ജീവിതത്തിലെ സുഖലോലുപത തേടിയുള്ള ഓട്ടം വിശ്വാസത്തില്‍ നിന്നും മനുഷ്യനെ അകറ്റുമെന്നും അദ്ദേഹം പറഞ്ഞു. ലാഭം ദൈവമല്ലെന്നും അത് ബിസ്‌നസിന്റെ ഗതി നിര്‍ണയിക്കുന്ന മാത്രമാണെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം ഉത്‌ബോധിപ്പിച്ചു.

തൊഴിലാളികള്‍ക്ക് മാന്യമായ വേതനം നല്‍കണമെന്നും കോപ്പറേറ്റീവുകളോട് അദ്ദേഹം ആവശ്യപ്പെട്ടു. സമൂഹത്തിലെ താഴെക്കിടയിലുള്ളവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കണം. നല്ല ചിന്താഗതിയുണ്ടായാല്‍ മാത്രം പോര, പുതിയ സഹകരണ സംരംഭങ്ങള്‍ തുടങ്ങിയും തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുമാണ് അത് മറികടക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Scroll To Top