Monday December 05, 2016
Latest Updates

പിഴ ഈടാക്കി പാവപ്പെട്ടവന്:അയര്‍ലണ്ടിലെ കോടതികള്‍ മാതൃകയാവുന്നു 

പിഴ ഈടാക്കി പാവപ്പെട്ടവന്:അയര്‍ലണ്ടിലെ കോടതികള്‍ മാതൃകയാവുന്നു 

ഡബ്ലിന്‍ :പുവര്‍ ബോക്‌സ് ഡൊണേഷനിലൂടെ ആയിരത്തില്‍പ്പരം പേരില്‍ നിന്നായി ഈ വര്‍ഷം പിഴയായി ഈടാക്കിയത് 2 മില്യന്‍ യൂറോയില്‍ അധികം !

അയര്‍ലണ്ടിലെ താഴെക്കിടയിലുള്ള കോടതികളില്‍ കേസുകളില്‍ വിധി പറയുന്ന ജഡ്ജിന് ,ജയില്‍ വാസവും പിഴയും ഒക്കെ ഒഴിവാക്കി പുവര്‍ ബോക്‌സ് സംഭാവന എന്ന പേരില്‍ കേസ് വിധിയാക്കാന്‍ സാധിക്കും. ഇതിലേക്ക് കോടതിയില്‍ വരുന്ന സംഭാവനകള്‍ ജഡ്ജിയുടെ പേരില്‍ പല ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായും ഉപയോഗിക്കുകയാണ് പതിവ്.പ്രധാനമായും പുവര്‍ ബോക്‌സിലേക്ക് പണം ഇടാന്‍ ‘ശിക്ഷിക്കപ്പെടുന്നത് ‘ നിയമ ലംഘനം നടത്തുന്ന വാഹന ഉപഭോക്താക്കളാണ്.

കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ തുക പുവര്‍ ബോക്‌സിലേയ്ക്ക് കണ്ടെത്തിയത് താല കോടതിയാണ്.880,000 യൂറോ പിഴ ഈടാക്കിയത് വെറും 70 കേസുകളില്‍ നിന്നാണ്.രണ്ടാം സ്ഥാനം കോര്‍ക്ക് കോടതി നേടി.അവര്‍ 32 കേസുകളില്‍ നിന്നായി €132,000 യൂറോ ചാരിറ്റിയ്ക്ക് കണ്ടെത്തി. 

കോടതി നിര്‍ദ്ദേശിച്ചിരിക്കുന്ന പുവര്‍ ബോക്‌സ് ഒരു നോണ്‍ സ്റ്റാറ്റിയൂട്ടറി സിസ്റ്റമാണ്.ഇത്തരം നിയമവ്യവസ്ഥകള്‍ ജില്ലാകോടതികളാണ് ഉപയോഗത്തില്‍ വരുത്താറ്.ഇതില്‍ കൂടി ലഭിക്കുന്ന വരുമാനം നേരിട്ട് ചാരിറ്റിയ്ക്ക് ലഭിക്കും.കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ സംഭാവനകള്‍ ലഭിച്ചത് സെന്റ് വിന്‌സന്റ്‌സ് ഡി പോള്‍ സൊസൈറ്റിയ്ക്കാണ്.1,30,000 യൂറോ.കഴിഞ്ഞ വര്‍ഷം പുവര്‍ ബോക്‌സിലൂടെ ലഭ്യമാക്കിയ തുക താഴെ ചേര്‍ക്കുന്നു.poor box
പുവര്‍ ബോക്‌സുമായി ബന്ധപ്പെട്ട് നിയമങ്ങളൊന്നും തന്നെ നിലവില്‍ വന്നിട്ടില്ലെങ്കിലും അയര്‍ലണ്ടിലെ കോടതികള്‍ ഇതൊരു ശീലമാക്കിയിട്ടുണ്ട്.1908ലെ പ്രൊബേഷന്‍ ഓഫ് ഒഫന്‍ഡേര്‍സ് ആക്റ്റ് പ്രകാരമാണ് കോടതി ഇത്തരം സംഭാവനകള്‍ സ്വീകരിക്കുക.

കുറ്റങ്ങള്‍ക്കനുസരിച്ചാണ് സംഭാവന തുക എത്രയാണെന്ന് തീരുമാനിക്കപ്പെടുക. കോടതി പുവര്‍ബോക്‌സിലേക്ക് സംഭാവനയായി തുക ആവശ്യപ്പെടുന്ന പക്ഷം അത് നല്‍കുകയും വേണം തുക കൈയ്യിലുണ്ടെങ്കില്‍ കോര്‍ട്ട് രജിസ്ട്രാര്‍ പണം സ്വീകരിക്കുകയും അതിന്റെ രസീറ്റ് നല്‍കുകയും ചെയ്യും.പണം കൈയ്യിലില്ലാത്ത പക്ഷം കുറച്ചു നാളത്തേക്ക് കേസ് നീട്ടിവയ്ക്കുകയും പണം കണ്ടെത്താനുള്ള സമയം നല്‍കുകയും ചെയ്യും.

പിഴയീടാക്കുന്നതിനും പുവര്‍ബോക്‌സിലെ ഫണ്ട് കൈകാര്യം ചെയ്യുന്നതിനും കോടതികള്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് പുവര്‍ ബോക്‌സാണെന്നും എന്നാല്‍ അത് ജഡ്ജിയുടെ തീരുമാനപ്രകാരമായിരിക്കും.

Scroll To Top