Monday December 05, 2016
Latest Updates

പൂഞ്ഞാര്‍,കുട്ടനാട് സീറ്റുകള്‍ തിരികെ നല്കണമെന്ന് കോണ്‍ഗ്രസ്,വഴങ്ങാതെ മാണി

പൂഞ്ഞാര്‍,കുട്ടനാട് സീറ്റുകള്‍ തിരികെ നല്കണമെന്ന് കോണ്‍ഗ്രസ്,വഴങ്ങാതെ മാണി

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ( എം ) കോണ്‍ഗ്രസിനോട് മൂന്ന് സീറ്റ് അധികം ചോദിച്ചു. എന്നാല്‍, ആവശ്യം അംഗീകരിച്ചില്ലെന്നു മാത്രമല്ല, രണ്ട് സീറ്റുകള്‍ കേരള കോണ്‍ഗ്രസ് തിരിച്ചു നല്‍കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

കേരള കോണ്‍ഗ്രസ് (എം) കോണ്‍ഗ്രസ് സീറ്റ് ചര്‍ച്ചയാണ് ധാരണയാവാതെ പിരിഞ്ഞത്. നിലവിലെ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് പ്രതിരോധത്തിലാണെന്ന് കോണ്‍ഗ്രസിനു നന്നായി അറിയാം.

ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ നിന്നും പടിയിറങ്ങിയതാണ് കോണ്‍ഗ്രസ് സീറ്റിന്റെ കാര്യത്തില്‍ കര്‍ശനനിലപാട് സ്വീകരിച്ചതിനു കാരണമെന്നു വേണം കരുതാന്‍.

കേരള കോണ്‍ഗ്രസ് 15 സീറ്റിലാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഇത്തവണ 18 സീറ്റുകള്‍ ആവശ്യപ്പെട്ടു.

അധിക സീറ്റിനു വേണ്ടിയുള്ള ആവശ്യം തള്ളിയതിനൊപ്പം പൂഞ്ഞാര്‍, കുട്ടനാട് സീറ്റുകള്‍ തിരിച്ചു നല്‍കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടത് കേരള കോണ്‍ഗ്രസിനു ക്ഷീണമായി.

വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടാണ് കേരള കോണ്‍ഗ്രസിന്. ആലത്തുര്‍, തളിപ്പറമ്പ്, പേരാമ്പ്ര സീറ്റുകള്‍ വേണമെങ്കില്‍ വച്ചുമാറാമെന്ന് കേരള കോണ്‍ഗ്രസ് അറിയിച്ചു.

കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യാന്‍ സാധ്യത കുറവാണ്. യു.ഡി.എഫിന്റെ ഭാഗമായി നില്‍ക്കുകയല്ലാതെ കേരള കോണ്‍ഗ്രസിനു മറ്റു മാര്‍ഗ്ഗങ്ങളില്ലെന്ന് കോണ്‍ഗ്രസിന് നന്നായി അറിയാം.

തത്കാലം മാണി ഗ്രൂപ്പിനെ പിണക്കാനും കോണ്‍ഗ്രസ് തയ്യാറാവില്ല. ചര്‍ച്ച 14 ന് വീണ്ടും തുടരും.

Scroll To Top