Saturday May 27, 2017
Latest Updates

പൂഞ്ഞാറില്‍ ഇടതു മുന്നണിയ്ക്ക് വേണ്ടി വി എസ് പ്രസംഗിച്ചത് ഒരൊറ്റ വരി മാത്രം !

പൂഞ്ഞാറില്‍ ഇടതു മുന്നണിയ്ക്ക് വേണ്ടി വി എസ് പ്രസംഗിച്ചത് ഒരൊറ്റ വരി മാത്രം !

മുണ്ടക്കയം: ചതുഷ്‌കോണ മത്സരം നടക്കുന്ന പൂഞ്ഞാറില്‍ പ്രചാരണത്തിനെത്തിയ വി.എസ് അച്യുതാനന്ദന്‍ പ്രസംഗം വെട്ടിച്ചുരുക്കി. വഞ്ചന കാട്ടിയ ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെ താഴെയിറക്കാന്‍ സഹകരിക്കണമെന്ന ഒറ്റവരി പ്രസംഗമാണ് വി.എസ് കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് നടത്തിയത്.

പൂഞ്ഞാറില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ്, എന്‍.ഡി.എ എന്നിവരെ കൂടാതെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി സിറ്റിങ് എം.എല്‍.എ പി.സി ജോര്‍ജും മത്സര രംഗത്തുണ്ട്. യു.ഡി.എഫ്, എന്‍.ഡി.എ സ്ഥാനാര്‍ഥികളെയോ പി.സി ജോര്‍ജിനെയോ കടന്നാക്രമിച്ച് പ്രസംഗിക്കാന്‍ വി.എസ് തയാറായില്ല. പാലാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കേണ്ടതു കൊണ്ടാണ് വി.എസ് പ്രസംഗം ചുരുക്കിയതെന്ന് മണ്ഡലത്തിലെ എല്‍.ഡി.എഫ് നേതാക്കള്‍ അറിയിച്ചു.

സത്യ വിരുദ്ധമായ പ്രസംഗം നടത്താന്‍ തയാറല്ലാത്തതിനാലാണ് വി.എസ് കൂടുതല്‍ സംസാരിക്കാതിരുന്നതെന്ന് പി. സി ജോര്‍ജ് പ്രതികരിച്ചു. അഴിമതിക്കെതിരെ വോട്ടുചെയ്യണം എന്ന് വി.എസ് പറഞ്ഞതിനര്‍ത്ഥം പി. സി ജോര്‍ജിന് വോട്ട് ചെയ്യണം എന്നാണ്. തനിക്ക് വി.എസിനോട് ബഹുമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Scroll To Top