Tuesday December 06, 2016
Latest Updates

3.2 മില്യന്‍ വോട്ടര്‍മാര്‍ ബൂത്തിലേയ്ക്ക്,ഡബ്ലിനില്‍ 4 മണി വരെ 30% പോളിംഗ്

3.2 മില്യന്‍ വോട്ടര്‍മാര്‍ ബൂത്തിലേയ്ക്ക്,ഡബ്ലിനില്‍ 4 മണി വരെ 30% പോളിംഗ്

ഡബ്ലിന്‍ :ലോക ചരിത്രത്തില്‍ തന്നെ ഇതാദ്യമായി ഒരു രാജ്യത്തെ ജനങ്ങള്‍ പരമ്പരാഗത വിവാഹ ക്രമം തങ്ങള്‍ക്ക് വേണോ വേണ്ടയോ എന്ന് സ്വയം തീരുമാനിക്കും.സ്വവര്‍ഗ വിവാഹത്തെ അംഗീകരിക്കണമോ വേണ്ടയോ എന്ന് അയര്‍ലണ്ടിലെ ജനങ്ങള്‍ വോട്ടെടുപ്പിലൂടെ തീരുമാനിക്കും.ഹിത പരിശോധനയില്‍ വോട്ടെടുപ്പ് രാവിലെ 7 മണിയ്ക്ക് ആരംഭിച്ചു.

4 മണി വരെയുള്ള പോളിംഗ് കണക്കുകള്‍ പ്രകാരം ഡബ്ലിനില്‍ 30 % വോട്ടുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.മീത്തില്‍ 12 %.ഉപ തിരഞ്ഞെടുപ്പ് കൂടി നടക്കുന്ന കാര്‍ലോയില്‍ 16% എന്നിങ്ങനെയാണ് പോളിംഗ് എന്ന് ആര്‍ ടി ഇ യുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
3.2 മില്ല്യണിലധികം ആള്‍ക്കാര്‍ ഇന്നത്തെ ഹിതപരിശോധനയില്‍ വോട്ട് രേഖപ്പെടുത്തും. സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കുന്നതിനും, പ്രസിഡണ്ടാവുന്നതിനുള്ള പ്രായപരിധി കുറക്കുന്നതിനുമാണ് ഇന്ന് ജനഹിതം പരിശോധിക്കപ്പെടുന്നത്. രാവിലെ 7 മണിമുതല്‍ തുറന്ന പോളിങ്ങ് സ്റ്റേഷനുകളില്‍ രാത്രി പത്തു വരെ ജനങ്ങള്‍ക്ക് തങ്ങളുടെ വോട്ട് രേഖപ്പെടുത്താം.vote drum

ഡബ്ലിനിലെ ചില പോളിംഗ് ബൂത്തുകളില്‍ അതിരാവിലെ തന്നെ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

പതിനെട്ട് വയസിനു മുകളില്‍ പ്രായമുള്ള, വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരുചേര്‍ത്ത എല്ലാ അയര്‍ലണ്ട് പൌരന്മാര്‍ക്കും വോട്ടെടുപ്പില്‍ പങ്കെടുക്കാം. ഹിതപരിശോധന പ്രഖ്യാപിക്കപ്പെട്ട സമയത്ത് 3.14 മില്യണ്‍ പേരുകളായിരുന്നു വോട്ടെഴ്‌സ് ലിസ്റ്റില്‍ ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് 66,000 പേര്‍ കൂടി മെയ് അഞ്ചിനു മുന്‍പായി സപ്ലിമെന്ററി ലിസ്റ്റില്‍ പേരു ചേര്‍ത്തു.

രണ്ടു ബാലറ്റ് പേപ്പറുകളാണ് വോട്ടര്‍മാര്‍ക്ക് പോളിങ്ങ് സ്റ്റേഷനുകളില്‍ ലഭിക്കുക. വെളുത്ത ബാലറ്റ് പേപ്പര്‍ സ്വവര്‍ഗ്ഗ വിവാഹം നിയമ വിധേയമാക്കുന്നതിനും, പച്ച ബാലറ്റ് പേപ്പര്‍ പ്രസിഡണ്ടാവുന്നതിനുള്ള കുറഞ്ഞ പ്രായപരിധി താഴ്ത്തുന്നതിനുമായുള്ളതാണ്.പോളിങ്ങ് ബൂത്തിലെ നടപടിക്രമങ്ങള്‍ക്കു ശേഷം രണ്ടു തരത്തിലുള്ള ബാലറ്റ് പേപ്പറുകള്‍ നല്‍കപ്പെടും. ശ്രദ്ധയോടെ വായിച്ച് നിങ്ങള്‍ വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന കോളത്തില്‍ ‘X’ രേഖപ്പെടുത്തുക. ശേഷം പേപ്പര്‍ രണ്ടായി മടക്കി പെട്ടിയില്‍ നിക്ഷേപിക്കുക. പേപ്പറില്‍ എന്തെങ്കിലും എഴുതുകയോ വരക്കുകയോ ചെയ്താല്‍ വോട്ട് അസാധുവാക്കപ്പെടും. പോളിങ്ങ് ബൂത്തിനകത്ത് ഫോട്ടോയെടുക്കുകയോ സോഷ്യല്‍ സൈറ്റുകളില്‍ ഷെയര്‍ ചെയ്യുകയോ ചെയ്യുന്നത് ശിക്ഷാര്‍ഹമാണ്

Scroll To Top