Monday December 05, 2016
Latest Updates

ഫിനഗേല്‍ ഫിയനാ ഫാള്‍ കക്ഷികള്‍ സഖ്യത്തിലെത്തുമെന്ന് സൂചനകള്‍ ശക്തമാകുന്നു

ഫിനഗേല്‍ ഫിയനാ ഫാള്‍ കക്ഷികള്‍ സഖ്യത്തിലെത്തുമെന്ന് സൂചനകള്‍ ശക്തമാകുന്നു

ഡബ്ലിന്‍:അയര്‍ലണ്ടില്‍ രാവിലെ 7 മണിയ്ക്ക് ആരംഭിച്ച പൊതുതിരഞ്ഞെടുപ്പില്‍ നാലുമണി വരെ പോള്‍ ചെയ്തത് ശരാശരി മുപ്പതു ശതമാനത്തില്‍ താഴെ വോട്ടുകള്‍ എന്ന് റിപ്പോര്‍ട്ടുകള്‍.രാത്രി പത്തു മണി വരെ പോളിംഗ് സമയം ഉള്ളതിനാല്‍ ഇനിയുള്ള സമയമാവും വോട്ടിംഗില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടാവുകയെന്നാണ് അനുമാനം.
വിവിധ മണ്ഡലങ്ങളില്‍ നിന്നുംമൂന്നു മണി വരെ ലഭ്യമായ കണക്കുകള്‍ അനുസരിച്ച്
കില്‍ഡയര്‍ സൗത്ത് :29%
കില്‍ഡയര്‍ നോര്‍ത്ത്:25%
കാര്‍ലോ കില്‌ക്കെനി:25%
വെസ്റ്റ് മീത്ത്:25%
ടിപ്പററി:30%
കോര്‍ക്ക്:15%
വാട്ടര്‍ഫോര്‍ഡ്:17%
ഡോണഗീല്‍:14%
ലോങ്ങ്‌ഫോര്‍ഡ്:12%
ഗോള്‍വേ ഈസ്റ്റ് 13%
ഗോള്‍വേ വെസ്റ്റ് :13%
സൌത്ത് മേയോ:13%
ലൌത്ത്:25%
റോസ് കോമണ്‍/ ഗോള്‍വേ :30%
വെക്‌സ് ഫോര്‍ഡ്:30%
കെറി :30%
ഡബ്ലിന്‍ മേഖലയിലെ മിക്ക മണ്ഡലങ്ങളിലും3 മണി വരെ 26 % ശരാശരി പോളിംഗ് ആണ് നടന്നിട്ടുള്ളതെന്നു ഫിനഗേല്‍ വൃത്തങ്ങള്‍ അറിയിച്ചു
കാസില്‍ ബാര്‍:പ്രധാനമന്ത്രി എന്‍ഡ കെന്നി കാസില്‍ ബാറിലെ സെന്റ് ആന്റണിസ് സ്‌കൂളിലാണ് ഭാര്യ ഫിനൂലയോടൊപ്പം പത്തു മണിയോടെ വോട്ടു ചെയ്യാനെത്തിയത്.
കോര്‍ക്കിലെ സെന്റ് ആന്റണീസ് സ്‌കൂളില്‍ ഫിയാനാ ഫാള്‍ ലീഡര്‍ മൈക്കില്‍ മാര്‍ട്ടിന്‍ കുടുംബത്തോടൊപ്പമെത്തി വോട്ടു ചെയ്തു,

രണ്ടു പ്രമുഖരാഷ്ട്രീയ പാര്‍ട്ടികളായ ഫിനഗേലും ഫിയനാ ഫാളുംകൂട്ട് ഭരണത്തിനു ശ്രമിച്ചേക്കും എന്ന പൊതു ധാരണയ്ക്ക് യാതൊരു വിധ സാധ്യതകളും ഇല്ലെന്ന വിലയിരുത്തലാണ് ഇരു പാര്‍ട്ടി നേതാക്കളും മാധ്യമങ്ങള്‍ക്ക് നല്കിയത്.

ഫിയനാ ഫാളുമായി ഐക്യമുണ്ടാകുമോ എന്ന ചോദ്യത്തിന് അത്തരമൊരു നിര്‍ദേശവും മൈക്കില്‍ മാര്‍ട്ടിനില്‍ നിന്നും ഉണ്ടായിട്ടില്ലെന്ന മറുപടിയാണ് കെന്നി നല്കിയത്.മൈക്കില്‍ മാര്‍ട്ടിനാവട്ടെ ചോദ്യത്തെ ചിരിച്ചു തള്ളിയെങ്കിലുംഇപ്പോള്‍ ഇടവേളയുടെ സമയമാണ് എന്നും പിന്നീട് മറുപടി പറയാമെന്നും മാധ്യമപ്രവര്‍ത്തകരെ ആശ്വസിപ്പിച്ചു.

എന്തായാലും ബദ്ധ വൈരികളായ ഫിനഗേല്‍ ഫിയനാ ഫാള്‍ പാര്‍ട്ടികള്‍ ഇലക്ഷന് ശേഷം യോജിക്കാനുള്ള എല്ലാ സാധ്യതകളും അണിയറയില്‍ രൂപം കൊള്ളുകയാണ് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.

Scroll To Top