Sunday December 17, 2017
Latest Updates

അഭിപ്രായവോട്ടെടുപ്പ് :ഒപ്പത്തിനൊപ്പം പിടിക്കാന്‍ പാര്‍ട്ടികള്‍ , ഫിനാഫാളും ഷീന്‍ ഫെയ്നും മുന്നേറ്റം ;ഫിനഗേലിന്റെ ജനപ്രിയതയില്‍ ഇടിവ്

അഭിപ്രായവോട്ടെടുപ്പ് :ഒപ്പത്തിനൊപ്പം പിടിക്കാന്‍ പാര്‍ട്ടികള്‍ ,  ഫിനാഫാളും ഷീന്‍ ഫെയ്നും മുന്നേറ്റം ;ഫിനഗേലിന്റെ ജനപ്രിയതയില്‍ ഇടിവ്

ഡബ്ലിന്‍ :രാജ്യം ഇടക്കാല തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമെന്ന ധാരണ പരന്നതോടെ അഭിപ്രായവോട്ടെടുപ്പുകളില്‍ മേല്‍ക്കൈ നേടാന്‍ രാഷ്ട്രീയപ്പാര്‍ട്ടികളും സജീവമായി.അഭിപ്രായ വോട്ടെടുപ്പുകളില്‍ ഒപ്പമെത്താന്‍ ഫിനഗേല്‍, ഫിനാ ഫാള്‍ എന്നിവ ഇഞ്ചോടിഞ്ച് പോരാടുകയാണ്.സണ്‍ഡേ ബിസിനസ് പോസ്റ്റിന് വേണ്ടി റെഡ് സി റിസര്‍ച്ച് നടത്തിയ വോട്ടെടുപ്പില്‍ ലിയോ വരദ്കറുടെ ജനസമ്മതിയില്‍ നേരിയ കുറവുണ്ടായതായാണ് തെളിഞ്ഞത്. മാര്‍ട്ടിന്‍ മൈക്കിളുമായി ഒരു പോയിന്റിനു മുന്നിലാണ് ഇപ്പോഴും ലിയോവരദ്കര്‍. കഴിഞ്ഞ മാസം നടത്തിയ അഭിപ്രായവോട്ടെടുപ്പില്‍ മൂന്ന് പോയിന്റിന് മുന്നിലായിരുന്നു വരദ്കര്‍.

ഗാര്‍ഡ വിസില്‍ ബ്ലോവര്‍ മൗറിസ് മക്കെബെയും ഉപ്രധാനമന്ത്രി ഫ്രാന്‍സിസ് ഫിറ്റ്സ്ജെറാള്‍ഡുമുള്‍പ്പെട്ട ഇ മെയില്‍ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് അഭിപ്രായവോട്ടെടുപ്പ് നടത്തിയത്.ഫിറ്റ്സ്ഗെറാള്‍ഡിനെ വീഴ്ത്താന്‍ ഷീന്‍ ഫെയ്ന്‍, ഫിനാ ഫാള്‍ എന്നിവ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുകയാണ്.ഫിനെ ഗലിനെ തിരികെ കൊണ്ടുവന്ന ഫെബ്രുവരി 2016നുശേഷമുള്ള ഏറ്റവും പ്രധാന അഭിപ്രായവോട്ടെടുപ്പാണ് ഇത്.

കഴിഞ്ഞ മാസത്തെ റെഡ് സി വോട്ടെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഷീന്‍ ഫെയിനുള്ള ജനപ്രിയതയില്‍ രണ്ട് ശതമാനം ഉയര്‍ച്ചയുണ്ടായി.ഫിനാ ഫാളിന് ഒരു ശതമാനം നേട്ടമാണ് കഴിഞ്ഞ മാസത്തെ അപേക്ഷിച്ചുണ്ടായത്.അതേസമയം,ഫിനെ ഗേലിന്റെ ജനകീയാംഗീകാരം ഒരു പോയിന്റ് കുറഞ്ഞു.വരദ്കറുടെ പാര്‍ട്ടിക്ക് ചെറിയ നിലയിലായാലും ഇടിവു സംഭവിച്ചതായാണ് തുടര്‍ച്ചയായ രണ്ട് അഭിപ്രായ വോട്ടെടുപ്പിലും ബോധ്യപ്പെടുന്നത്.

ഈ തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെ നടത്തിയ സര്‍വേ ഫലത്തിന്റെ വിശദാംശങ്ങള്‍ :
ഫിന ഗേല്‍ -27% (-2)
ഫിനാഫാള്‍ -26% (+1)
ഷീന്‍ ഫെയ്ന്‍ -16% (+2)
സ്വതന്ത്രര്‍ -10% (-2)
ലേബര്‍-6% (-)
ഇന്‍ഡിപ്പെന്‍ഡന്റ് അലയന്‍സ് -4% (-)
ഗ്രീന്‍ പാര്‍ട്ടി 4% (-)
സോളിഡാരിറ്റി /പിബിപി -3% (-1)
സോഷ്യല്‍ ഡെമോക്രാറ്റസ് -3% (+1)
റെനുവ -1% (+1).

Scroll To Top