Monday December 05, 2016
Latest Updates

അയര്‍ലണ്ടിലെ സ്‌കൂളുകളില്‍ ‘പൊളിറ്റിക്‌സ്’ പഠനവിഷയമാക്കുന്നു 

അയര്‍ലണ്ടിലെ സ്‌കൂളുകളില്‍ ‘പൊളിറ്റിക്‌സ്’ പഠനവിഷയമാക്കുന്നു 

ഡബ്ലിന്‍:അടുത്തവര്‍ഷം മുതല്‍ അയര്‍ലണ്ടിലെ ലീവിംഗ് സെര്‍റ്റ് ക്‌ളാസുകളില്‍ പൊളിറ്റിക്‌സ് ഒരു വിഷയമായി ഉള്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.2016 ല്‍ ലീവിംഗ് സെര്‍ട്ടില്‍ പ്രവേശനം ലഭിക്കുന്ന കുട്ടികള്‍ 2018 ലെ ആദ്യ ബാച്ച് പൊളിറ്റിക്‌സ് പരീക്ഷ എഴുതും.

ഇതിനു വേണ്ട കരിക്കുലവും പാഠപുസ്തകങ്ങളും തയാറായി കഴിഞ്ഞു.ആദ്യ വര്‍ഷം രാജ്യത്താകെയുള്ള 25 സ്‌കൂളുകളില്‍ മാത്രമേ പൊളിറ്റിക്‌സ് വിഷയമായി ആരംഭിക്കുകയുള്ളു.ഈ സ്‌കൂളുകളുടെ ലിസ്റ്റ് വിദ്യാഭ്യാസ വകുപ്പ് അടുത്തയാഴ്ച്ചയോടെ പ്രഖ്യാപിക്കും,തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ എല്ലാ സ്‌കൂളുകളിലേയ്ക്കും പുതിയ വിഷയം വ്യാപിപ്പിക്കും.

കമ്മ്യൂണിസവും,കാപ്പിറ്റലിസവും,അടക്കമുള്ള സിദ്ധാന്തങ്ങള്‍,പ്രമുഖ ചിന്തകര്‍,മാധ്യമ സംവിധാനങ്ങള്‍,ഐറിഷ് പാര്‍ളിമെന്റ് ,നിയമ സിദ്ധാന്തങ്ങള്‍,തുടങ്ങി ഒട്ടേറെ ഘടകങ്ങള്‍ പുതിയ പഠന വിഷയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് 



Scroll To Top