Monday December 05, 2016
Latest Updates

മുഖം രക്ഷിക്കാന്‍ പ്രധാനമന്ത്രി കെന്നി മുന്‍ ഗാര്‍ഡ കമ്മീഷണറെ നിര്‍ബന്ധിച്ച് രാജിവെപ്പിച്ചെന്ന് അന്വേഷണ കമ്മീഷന്‍,പുതിയ വിവാദത്തില്‍ ഐറിഷ് രാഷ്ട്രീയം പ്രക്ഷുബ്ദമാകുന്നു 

മുഖം രക്ഷിക്കാന്‍ പ്രധാനമന്ത്രി കെന്നി മുന്‍ ഗാര്‍ഡ കമ്മീഷണറെ നിര്‍ബന്ധിച്ച് രാജിവെപ്പിച്ചെന്ന് അന്വേഷണ കമ്മീഷന്‍,പുതിയ വിവാദത്തില്‍ ഐറിഷ് രാഷ്ട്രീയം പ്രക്ഷുബ്ദമാകുന്നു 

ഡബ്ലിന്‍:മന്ത്രിസഭയുടെ പ്രതിശ്ചായ സംരക്ഷിക്കാന്‍ മുന്‍ ഗാര്‍ഡ കമ്മീഷണര്‍ മൈക്കില്‍ കള്ളിനാനെ പ്രധാന മന്ത്രി എന്ട കെന്നി നിര്‍ബന്ധിച്ചു രാജി വെയ്പ്പിച്ചു എന്ന അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഉണ്ടായ പുതിയ വിവാദം ഐറിഷ് രാഷ്ട്രീയത്തെ പ്രതിസന്ധിയിലാഴ്ത്തി.പ്രധാന മന്ത്രി ഉടന്‍ രാജിവെക്കണം എന്നാവശ്യപ്പെട്ടും,ഫെന്നലി കമ്മീഷന്‍ റിപ്പോര്‍ട്ടിനെ കുറിച്ച് പാര്‍ലമെന്റില്‍ പൊതു ചര്‍ച്ച വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം രംഗത്തിറങ്ങിയിട്ടുണ്ട്.

കെന്നിയുടെ നടപടിയ്‌ക്കെതിരെ ഐറിഷ് രാഷ്ട്രീയത്തില്‍ പരക്കെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.ധാര്‍മ്മികതയ്ക്കും,സത്യസന്ധതയ്ക്കും നിരക്കാത്ത ഏകാധിപത്യപ്രവണതയാണ് കെന്നി കാണിച്ചതെന്ന് ഫിയന ഫാള്‍ വക്താവ് പറഞ്ഞു.എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കെന്നിയ്‌ക്കെതിരെ പ്രസ്താവനകള്‍ ഇറക്കിയിട്ടുണ്ട്. 

അക്കാലത്തുണ്ടായ ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തിന്റെ പേരില്‍ നിയമമന്ത്രി അലന്‍ഷാറ്റാര്‍ തന്നെ രാജിവെയ്‌ക്കേണ്ടി വരുമായിരുന്നു എന്ന് വ്യക്തമായതിനെ തുടര്‍ന്ന് പ്രധാനമന്ത്രി മുന്‍ ഗാര്‍ഡ കമ്മീഷണര്‍ മൈക്കില്‍ കള്ളിനാനെ രാജി വെയ്ക്കാന്‍ നിര്‍ബന്ധിച്ചു എന്നതു ശരിയാണെന്നാണ് കമ്മീഷന്‍ കണ്ടെത്തല്‍.

ഇതുമായി ബന്ധപ്പെട്ട ക്യാബിനറ്റ് മീറ്റിംഗിന് പിന്നാലെ സ്ഥാനം രാജിവെയ്ക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലെന്ന് അറിയിച്ചുകൊണ്ട് നിയമവകുപ്പ് സെക്രട്ടറി ജനറല്‍ ബ്രയാന്‍ പഴ്‌സെല്‍ ഗാര്‍ഡ കമ്മീഷണര്‍ കള്ളിനാനെ വിളിച്ച് കാബിനറ്റ് തീരുമാനം അറിയിച്ചതായി അന്ന് തന്നെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു,

സംഭവ ദിവസം രാത്രിയില്‍ തന്നെ പഴ്‌സല്‍ കള്ളിനാനെ വീട്ടില്‍ ചെന്ന് സന്ദര്‍ശിക്കുകയും ചെയ്തു. ക്യാബിനറ്റ് മീറ്റിംഗില്‍ കള്ളിനാനെ പുറത്താക്കാന്‍ എടുത്ത തീരുമാനം അറിയിക്കാന്‍ കെന്നി പഴ്‌സലിനെ അയയ്ക്കുകയായിരുന്നു എന്നാണ് ഇപ്പോള്‍ കമ്മീഷന്‍ സ്ഥിരീകരിച്ചിരിക്കുന്നത്.


എന്നാല്‍ ഇക്കാര്യം കെന്നി ഇന്നലെയും നിഷേധിച്ചിട്ടുണ്ട്. രാഷ്ട്രീയ കാരണങ്ങളെ തുടര്‍ന്നാണ് കള്ളിനാനെ പുറത്താക്കിയതെന്ന നിലപാട് ആവര്‍ത്തിക്കുകയായിരുന്നു കെന്നി ചെയ്തത്. 

30 വര്‍ഷമായി നടന്നു കൊണ്ടിരിക്കുന്ന ഫോണ്‍ ചോര്‍ത്തലിന് തന്നെ ബലിയാടാക്കിയത് ഞെട്ടിച്ചെന്ന് കള്ളിനാന്‍ കമ്മീഷനോട് വെളിപ്പെടുത്തിയിരുന്നു. വിവരം അറിയിക്കാനായി പഴ്‌സലിനെ തന്നെ തന്‍െ്‌റ വീട്ടിലേക്ക് അയച്ചു തന്നോട് രാജിവെച്ചു പോകാന്‍ കെന്നി നിര്‍ദേശിച്ചതില്‍ കള്ളിനാന്‍ അതീവ ദു;ഖിതനായിരുന്നു. 

Scroll To Top