Friday December 09, 2016
Latest Updates

 കുടിയേറ്റക്കാരെയും യൂറോയേയും തള്ളി പറഞ്ഞ് അയര്‍ലണ്ടില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി,തുടക്കത്തിലെ എതിര്‍പ്പുമായി ബഹുജന സംഘടനകള്‍

 കുടിയേറ്റക്കാരെയും യൂറോയേയും തള്ളി പറഞ്ഞ് അയര്‍ലണ്ടില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി,തുടക്കത്തിലെ എതിര്‍പ്പുമായി ബഹുജന സംഘടനകള്‍

ഫോട്ടോ :ആന്റി റേസിസം പ്രവര്‍ത്തകര്‍ പത്ര സമ്മേളനത്തിലേയ്ക്ക് ഇരച്ചു കയറി പ്രസ്താവന വായിക്കുന്നു

ഡബ്ലിന്‍:അയര്‍ലണ്ടില്‍ ഇതാദ്യമായി കുടിയേറ്റക്കാര്‍ക്കെതിരെ ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപമെടുത്തു.ഐഡന്‍ഡിറ്റി അയര്‍ലണ്ട് എന്ന പേരില്‍ രൂപീകരിച്ച പാര്‍ട്ടി പുതിയ കുടിയേറ്റവും,ബഹു സംസ്‌കാര സ്വഭാവങ്ങളും അയര്‍ലണ്ടില്‍ ആവശ്യമില്ലെന്ന് പ്രഖ്യാപിച്ചു.

ഇന്ന് ഡബ്ലിനിലെ ബസ്വെല്‍ ഹോട്ടലില്‍ നടന്ന പത്ര സമ്മേളനത്തില്‍ പാര്‍ട്ടിയുടെ സ്വഭാവവും ലക്ഷ്യവും നേതാക്കള്‍ വിശദീകരിച്ചു.അയര്‍ലണ്ടില്‍ കുടിയേറി വന്നു പൗരത്വം നേടുന്നവരും ഐറിഷ് വംശീയരും തമ്മിലുള്ള വ്യത്യസ്ഥത പാര്‍ട്ടി രണ്ടായി തന്നെ കാണുമെന്ന് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.

അഭയം തേടി അയര്‍ലണ്ടില്‍ എത്തുന്നവരെ തടയണമെന്നും അവരില്‍ അധികവും അഭയാര്‍ഥികളുടെ സ്വഭാവം ഉള്ളവരല്ലെന്നും ,തട്ടിപ്പുകാരാണെന്നും പാര്‍ട്ടി നേതാവ് പീറ്റര്‍ ഓ ലങ്ഗ്ലിന്‍ പറഞ്ഞു.ഇത്തരക്കാരെ കുടിയേറ്റക്കാരായി അംഗീകരിക്കാന്‍ ഐറിഷ് സര്‍ക്കാര്‍ കാണിക്കുന്ന അമിത താത്പര്യം രാജ്യത്തെ ഹെല്‍ത്ത് സിസ്റ്റത്തെയും,സാമൂഹ്യ സമ്പ്രദായങ്ങളെയും നശിപ്പിച്ചു കളയുമെന്നും അദ്ദേഹം പറഞ്ഞു.

യൂറോപ്യന്‍ യൂണിയനെയും യൂറോയെയും പുതിയ പാര്‍ട്ടി തള്ളിപ്പറഞ്ഞു.’യൂറോയും യൂറോപ്യന്‍ യൂണിയനും അയര്‍ലണ്ടിന്റെ പരമാധികാരത്തെ കവര്‍ന്നെടുക്കുന്ന ഉപകരണങ്ങളാണെന്ന് അദ്ദേഹം ആരോപിച്ചു. 

അതേ സമയം ഒരു വിഭാഗം ആന്റി റേസിസം പ്രവര്‍ത്തകര്‍ പത്ര സമ്മേളനത്തിലേയ്ക്ക് ഇരച്ചു കയറി യോഗത്തിന് തടസം സൃഷ്ട്ടിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് ഇടയ്ക്കായി.ഇരു കൂട്ടരും ഏതാനം സമയം പരസ്പരം ഏറ്റുമുട്ടി.തുടര്‍ന്ന് ഹോട്ടല്‍ സ്റ്റാഫിന്റെ സഹായത്തോടെ ഇവരെ ബല പ്രയോഗത്തിലൂടെ പുറത്താക്കുകയായിരുന്നു.

Scroll To Top