Saturday December 03, 2016
Latest Updates

അയര്‍ലണ്ട് വീണ്ടും തിരഞ്ഞെടുപ്പിലേക്കോ? ഫിയനാഫാളിന്റെ പിന്തുണ കുതിച്ചുയര്‍ന്നു,കെന്നിയ്ക്ക് അധികാരം ഒഴിയേണ്ടി വന്നേക്കുമെന്ന് സൂചനകള്‍

അയര്‍ലണ്ട് വീണ്ടും തിരഞ്ഞെടുപ്പിലേക്കോ? ഫിയനാഫാളിന്റെ പിന്തുണ കുതിച്ചുയര്‍ന്നു,കെന്നിയ്ക്ക് അധികാരം ഒഴിയേണ്ടി വന്നേക്കുമെന്ന് സൂചനകള്‍

ഡബ്ലിന്‍:ഭരണകക്ഷിയായ ഫിനഗേലിലെ അധികാരതര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്നു ജനപിന്തുണയില്‍ ഗണ്യമായ ഇടിവ് സംഭവിക്കുന്നതായി സര്‍വേ ഫലം.ഉപനേതാവിനെ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുടെ വെളിച്ചത്തില്‍ ഫിയനാഫാളും സര്‍ക്കാരിനെതിരെ നീങ്ങുന്നതായി വാര്‍ത്തകളുണ്ട്.ഫിയനാ ഫാള്‍ ഏതെങ്കിലും കാരണം ഉണ്ടാക്കിയോ ഭരണ മുന്നണിയില്‍ പിളര്‍പ്പുണ്ടാക്കിയോ എന്‍ഡ കെന്നി സര്‍ക്കാരിനെതിരെ നീങ്ങിയാല്‍ ഏത് നിമിഷവും രാജ്യം വീണ്ടും പുതിയ ജനവിധി നേടാനുള്ള തയാറെടുപ്പുകളുടെ ഭാഗമായി വോട്ടര്‍ പട്ടിക പുതുക്കാനുള്ള നിര്‍ദേശം കഴിഞ്ഞ മാസമേ നല്‍കിയിട്ടുണ്ട്.

ഇന്നലെ പുറത്തിറക്കിയ പുതിയ സര്‍വേ ഫലം സര്‍ക്കാരിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതാണ്.Ipsos/MRBI സര്‍വേ പ്രകാരം ഫിനഗേല്‍ സര്‍ക്കാറിന്റേയും പാര്‍ട്ടിയുടെയും പിന്തുണയില്‍ 2 % കുറവാണ് സംഭവിച്ചിരിക്കുന്നത്.ഫിനഗേലിന്റെ പിന്തുണ കുറഞ്ഞതില്‍ അതിശയിക്കാനില്ലെങ്കിലും ഫിയാനാ ഫാളിന്റെ പിന്തുണയില്‍ ഉണ്ടായിരിക്കുന്ന വര്‍ദ്ധിച്ച പിന്തുണയാണ് ഫിനഗേല്‍ നിരീക്ഷകരെ അമ്പരപ്പിക്കുന്നത്.ഒറ്റയടിയ്ക്ക് 9 ശതമാനം കൂടി 33 ശതമാനം പിന്തുണയിലേയ്ക്ക് ഫിയാനാ ഫാള്‍ ഉയര്‍ന്നിരിക്കുകയാണ്.

പ്രതിപക്ഷത്തിരുന്നിട്ടും ലേബര്‍ പാര്‍ട്ടിയുടെ പിന്തുണ വീണ്ടും ഇടിഞ്ഞു.അതേസമയം ഷിന്‍ ഫെയിന്റെ പിന്തുണ രണ്ടു ശതമാനം കൂടി.

Scroll To Top