Friday December 09, 2016
Latest Updates

മോഡിയെ കാണണമെങ്കില്‍ ഉടന്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ മറക്കേണ്ട…

മോഡിയെ കാണണമെങ്കില്‍ ഉടന്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ മറക്കേണ്ട…

ഡബ്ലിന്‍:പ്രധാനമന്ത്രി നരേന്ദ്രമോഡി അയര്‍ലണ്ടിലെ ഇന്ത്യന്‍ സമൂഹത്തിനായി നടത്തുന്ന യോഗത്തില്‍ ആദ്യം പേര്‍ രജിസ്റ്റര്‍ ആയിരം പേര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു എന്ന് ഡബ്ലിന്‍ ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചു.

ഓഗസ്റ്റ് 31 വരെ പേര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സമയമുണ്ടെങ്കിലും 1000 പേര്‍ തികഞ്ഞാല്‍ അതിനു മുമ്പേ രജിസ്‌ട്രേഷന്‍ അവസാനിപ്പിക്കും.

വിവിധ സംഘടനകളും,ഇന്ത്യന്‍ സമുദായങ്ങളും ഗ്രൂപ്പായി രജിസ്റ്റര്‍ ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ വ്യക്തിഗതമായി രജിസ്റ്റര്‍ ചെയ്യുവാന്‍ ഉദ്ദേശിക്കുന്നവര്‍ ആദ്യം തന്നെ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ മോഡിയെ കാണാനുള്ള ആഗ്രഹം’നടക്കില്ലെന്ന് തന്നെ.ഉദാഹരണമായി ഇന്ത്യന്‍ അസോസിയേഷന്‍ സ്ലൈഗോയില്‍ നിന്നും മാത്രം ആദ്യ ദിവസം 55 പേര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.

ആയിരം പേര്‍ക്ക് ഇരിക്കാനുള്ള സംവിധാനങ്ങളുള്ള ഹാളാണ് പ്രധാനമന്ത്രിയ്ക്ക് വേണ്ടി എംബസി ഒരുക്കിയിരിക്കുന്നത്.

പ്രധാനമന്ത്രിയ്ക്ക് നല്‍കുന്ന സ്വീകരണത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഓഗസ്റ്റ് 31 നു മുമ്പായി താഴെ പറയുന്ന വിവരങ്ങള്‍ രേഖപ്പെടുത്തി namoinireland@gmail.com എന്ന വിലാസത്തില്‍ ഇ മെയില്‍ ചെയ്യേണം.

1. Name
2. Profession
3. Email address
4. Postal Address
5. Contact number എന്നിവ സഹിതം namoinireland@gmail.com എന്ന ഇമെയിലില്‍ ബന്ധപ്പെടേണ്ടതാണ്. രജിസ്റ്റര്‍ ചെയ്യുന്നവര്‍ നിര്‍ബന്ധമായും പരിപാടിയില്‍ പങ്കെടുക്കണം.

RELATED NEWS

ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഡബ്ലിന്‍ യോഗത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍,ഓഗസ്റ്റ് 31 ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം

http://irishmalayali.com/pm-visit-ireland-news/

Scroll To Top