Saturday December 03, 2016
Latest Updates

ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഡബ്ലിന്‍ യോഗത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍,ഓഗസ്റ്റ് 31 ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം 

ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഡബ്ലിന്‍ യോഗത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍,ഓഗസ്റ്റ് 31 ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം 

ഡബ്ലിന്‍:പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അയര്‍ലണ്ട് സന്ദര്‍ശനത്തോട് അനുബന്ധിച്ച് നടത്തപ്പെടുന്ന ഇന്ത്യാക്കാര്‍ക്ക് വേണ്ടിയുള്ള പൊതു പരിപാടിയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി ഇന്ത്യന്‍ എംബസി ഓഫിസില്‍ നിന്നും അറിയിച്ചു.

സെപ്റ്റംബര്‍ 23 നാണ് നരേന്ദ്രമോഡി അയര്‍ലണ്ടില്‍ എത്തുന്നത്.ഇന്ത്യാക്കാരുമായി കൂടികാഴ്ച നടത്തുന്നതിനുള്ള സമയവും സ്ഥലവും തീര്‍ച്ചയാക്കുന്ന മുറയ്ക്ക് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പാസ് ലഭ്യമാകും.

പ്രധാനമന്ത്രിയുടെ പ്രസംഗം,സാംസ്‌കാരിക പരിപാടികള്‍,റിഫ്രഷ്‌മെന്റ് എന്നിവയാണ് കാര്യ പരിപാടിയില്‍ ക്രമപ്രകാരം ഒരുക്കിയിരിക്കുന്നത്.കുട്ടികള്‍ക്ക് യോഗത്തില്‍ പ്രവേശനം അനുവദിക്കുന്നില്ല.

പ്രധാനമന്ത്രിയ്ക്ക് നല്‍കുന്ന സ്വീകരണത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഓഗസ്റ്റ് 31 നു മുമ്പായി താഴെ പറയുന്ന വിവരങ്ങള്‍ രേഖപ്പെടുത്തി namoinireland@gmail.com എന്ന വിലാസത്തില്‍ ഇ മെയില്‍ ചെയ്യേണം.

1. Name
2. Profession
3. Email address
4. Postal Address
5. Contact number എന്നിവ സഹിതം namoinireland@gmail.com എന്ന ഇമെയിലില്‍ ബന്ധപ്പെടേണ്ടതാണ്. രജിസ്റ്റര്‍ ചെയ്യുന്നവര്‍ നിര്‍ബന്ധമായും പരിപാടിയില്‍ പങ്കെടുക്കണം.

എംബസിയില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യുന്നതിനൊപ്പം വിവിധ സംഘടനകള്‍ വഴിയും രജിസ്റ്റര്‍ ചെയ്യാന്‍ അവസരം ഉണ്ടായിരിക്കും.മലയാളി സമൂഹത്തില്‍ നിന്നും താഴെ പറയുന്ന വ്യക്തികള്‍/ സംഘടനകള്‍ വഴി രജിസ്‌ട്രേഷന്‍ ചെയ്യാന്‍ സാധിയ്ക്കും.
ജോജി അബ്രാഹം (ക്രംലിന്‍ മലയാളി അസോസിയേഷന്‍)0871607720 
ജോര്‍ജ് പള്ളിക്കുന്നത് (സീറോ മലബാര്‍ സഭ)0892153521
ടിജോ മാത്യു(യാക്കോബായ സഭ)0894386373

രഞ്ജിത്ത് ജോസഫ്(ഗോള്‍വേ)08728866409 

പ്രദീപ് രാംനാഥ്(മൈക്ക,ലിമറിക്ക്)0876622524 

പി എം ജോര്‍ജ് കുട്ടി(വാട്ടര്‍ഫോര്‍ഡ്)0870566531

ഹാരി തോമസ്(വേള്‍ഡ് മലയാളി കൗണ്‍സില്‍,കോര്‍ക്ക്)0879769468 

എന്നിവരെയാണ് മലയാളി കമ്മ്യൂണിറ്റിയില്‍ നിന്നും ഇതിലേയ്ക്ക് ചുമതലപ്പെടുത്തിയിരിക്കുന്നത്.

 ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോയിലെ ഇന്ത്യാക്കാരും സ്ലൈഗോ മേഖലയിലെ മലയാളികളും അനിര്‍ബാന്‍ ബാന്ജയുമായി ബന്ധപ്പെടേണ്ടതാണ്.(0876977550)

ഇവര്‍ മുഖേനെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ എംബസിയിലേയ്ക്ക് ഇ മെയില്‍ അയയ്‌ക്കേണ്ടതില്ലെന്ന് എംബസി ഹെഡ് ഓഫ് ചാന്‍സലറി പി കെ രാഘവ് അറിയിച്ചു.

RELATED NEWS
മോഡിയെ കാണണമെങ്കില്‍ ഉടന്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ മറക്കേണ്ട..

http://irishmalayali.com/pm-visits-2news/

 

Scroll To Top