Thursday December 08, 2016
Latest Updates

നരേന്ദ്രമോഡി ഇന്ന് അയര്‍ലണ്ടില്‍ : ഇന്ത്യാ അയര്‍ലണ്ട് വ്യാപാരബന്ധങ്ങള്‍ക്ക് അടിത്തറയിടാന്‍ സന്ദര്‍ശനത്തിനാകുമെന്ന് വിദേശകാര്യ മന്ത്രാലയം 

നരേന്ദ്രമോഡി ഇന്ന് അയര്‍ലണ്ടില്‍ : ഇന്ത്യാ അയര്‍ലണ്ട് വ്യാപാരബന്ധങ്ങള്‍ക്ക് അടിത്തറയിടാന്‍ സന്ദര്‍ശനത്തിനാകുമെന്ന് വിദേശകാര്യ മന്ത്രാലയം 

ഡബ്ലിന്‍:അറുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ന് അയര്‍ലണ്ടില്‍ എത്തുകയാണ്.ഹൃസ്വമായ സന്ദര്‍ശനവേളയില്‍ തന്ത്രപ്രധാനമായ മേഖലകളിലൊന്നും ധാരണകള്‍ ഒപ്പ് വെയ്ക്കുന്നില്ലെങ്കിലും സേവനമേഖലയില്‍ ഒട്ടേറെ ചുവടു വയ്പ്പുകള്‍ നടത്താനുള്ള പ്രാരംഭ ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കമിടും.ഇത് വരെയും കാര്യമായി തുറക്കാത്ത ഇന്ത്യാ ഐറിഷ് വ്യാപാര സൌഹൃദങ്ങള്‍ക്ക് ഒരു തുടക്കം മാത്രമാണ് നരേന്ദ്രമോഡി 5 മണിക്കൂര്‍ സമയത്തെ സന്ദര്‍ശന സമയം കൊണ്ട് ലക്ഷ്യമിടുന്നതെന്നാണ് ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയവും വ്യക്തമാക്കുന്നത്.

ഇരുരാജ്യങ്ങള്‍ക്കും താത്പര്യമുള്ള വിഷയങ്ങളെ സംബന്ധിച്ച് പ്രധാന മന്ത്രി നരേന്ദ്രമോഡിയും എന്‍ഡാ കെന്നിയും തമ്മില്‍ നടത്തുന്ന പ്രതിനിധി സംഘ തല ചര്‍ച്ചകളില്‍ എന്തൊക്കെ പുരോഗതികളാണ് ഉണ്ടാകുവാന്‍ പോകുന്നത് എന്ന ആകാംക്ഷയിലാണ് ഇന്ത്യയും അയര്‍ലണ്ടും. ഇന്ത്യയിലെ ഭക്ഷ്യ സംസ്‌ക്കരണ, സാങ്കേതിക വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ നിക്ഷേപം നടത്താന്‍ ഉത്സാഹം പ്രദര്‍ശിപ്പിക്കുന്ന അയര്‍ണ്ടിന്റെ ഭാഗത്ത് നിന്ന് ഇതു സംബന്ധിച്ച എന്തെങ്കിലും തീരുമാനങ്ങള്‍ ഉണ്ടാവുമോ എന്ന് കാത്തിരിക്കുകയാണ് ഇന്ത്യന്‍ നയതന്ത്ര വൃത്തങ്ങള്‍.

ഐ ടി, അടിസ്ഥാന സൗകര്യം എന്നീ മേഖലകളില്‍ തങ്ങളുടെ ശ്രമങ്ങള്‍ ഒന്നിപ്പിച്ചാല്‍ രണ്ട് രാജ്യങ്ങള്‍ക്കും അത് പ്രയോജനകരമാവും എന്ന് വിലയിരുത്തപ്പെടുന്നു. വ്യാപരത്തിലെ തോത് പ്രതീക്ഷിക്കപ്പെട്ട നിലയിലേക്ക് ഇതു വരെ എത്തിയിട്ടില്ലെങ്കിലും വരും വര്‍ഷങ്ങളില്‍ ഈ നില മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് ഇരു രാജ്യങ്ങളും. 443 മില്യണ്‍ യൂറോയുടെ ഉത്പ്പന്നങ്ങളാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യ അയര്‍ലണ്ടിലേക്ക് കയറ്റുമതി ചെയ്തത്. യൂറോപ്യന്‍ മാര്‍ക്കറ്റ് ലക്ഷ്യം വെ്ക്കുന്ന നിരവധി ഇന്ത്യന്‍ ബിസിനസ്സ് സ്ഥാപനങ്ങളും അയര്‍ലണ്ടാണ് തങ്ങളുടെ പ്രവര്‍ത്തന കേന്ദ്രമാക്കുന്നത്. 

എന്തായാലും തമ്മിലുള്ള സാമ്പത്തിക വ്യാപാര ബന്ധങ്ങളെ ഈ സന്ദര്‍ശനം ശക്തിപ്പെടുത്തുമെന്നാണ് കരുതപ്പെടുന്നത്. വിദ്യാഭ്യാസം, കൃഷി,ശാസ്ത്രം, സാങ്കേതി വിദ്യ എന്നീ വിഷയങ്ങളിലാവും പ്രധാനമായും ചര്‍ച്ചകള്‍ നടക്കുന്നത്. 

ഇന്ന് രാവിലെ 11 മണിയ്ക്ക് പ്രത്യേക എയര്‍ ഇന്ത്യാ വിമാനത്തില്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ എത്തുന്ന പ്രധാനമന്ത്രിയ്ക്ക് വിമാനത്താവളത്തില്‍ സ്വീകരണം നല്‍കും.തുടര്‍ന്ന് ഐറിഷ് പ്രധാനമന്ത്രി എന്ടാ കെന്നിയുമായി കൂടികാഴ്ച്ചയ്ക്കായി ഗവര്‍മെന്റ് ബില്‍ഡിംഗില്‍ എത്തുന്ന പ്രധാനമന്ത്രി പിന്നീട് അയര്‍ലണ്ടിലെ ഇന്ത്യാക്കാരെ കാണാനെത്തും.നാലര മണിയോടെ ഡബ്ലിനില്‍ നിന്നും തിരികെ പോകും വിധമാണ് പ്രധാനമന്ത്രിയുടെ അയര്‍ലണ്ട് സന്ദര്‍ശന പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത് 
പ്രധാനമന്ത്രി അയര്‍ലണ്ടിലെ ഇന്ത്യാക്കാരെ കാണുന്നതിനായി ഒരുക്കിയിരിക്കുന്ന യോഗം ഡബിള്‍ ട്രീ ഹോട്ടലില്‍ 1.15 നാണ് ആരംഭിക്കുക.

Scroll To Top