Saturday December 03, 2016
Latest Updates

മോദിയുടെ യൂറോപ്പ് സന്ദര്‍ശനം ആരംഭിച്ചു ;യൂറോപ്പിലേയ്ക്കുള്ള ഇന്ത്യാക്കാരുടെ കുടിയേറ്റം എളുപ്പമാക്കാനുള്ള നടപടികള്‍ ഉണ്ടായേക്കും

മോദിയുടെ യൂറോപ്പ് സന്ദര്‍ശനം ആരംഭിച്ചു  ;യൂറോപ്പിലേയ്ക്കുള്ള ഇന്ത്യാക്കാരുടെ കുടിയേറ്റം എളുപ്പമാക്കാനുള്ള നടപടികള്‍ ഉണ്ടായേക്കും

ബ്രസ്സല്‍സ്: യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന സന്ദര്‍ശനം ഇന്ത്യയുമായുള്ള ബന്ധത്തിന് ആഴം കൂട്ടുമെന്ന പ്രതീക്ഷയില്‍ യൂറോപ്പ്. യൂറോപ്പും ഇന്ത്യയും തമ്മില്‍ സ്വതന്ത്ര വ്യാപാരം, തീവ്രവാദത്തിനെതിരായി ഒന്നിച്ചുള്ള പോരാട്ടം എന്നിവയാകും ചര്‍ച്ചയില്‍ പ്രധാന വിഷയമാകുക.

പതിമൂന്നാമത്തെ ഇ യൂ ഇന്ത്യാ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ന് രാവിലെ ബല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സില്‍ എത്തിയ മോദിയ്ക്ക് വന്‍ സ്വീകരണമാണ് ഒരുക്കിയിരുന്നത്.കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണത്തിന്റെ പാശ്ചാത്തലത്തില്‍ ഉച്ചകോടിയ്‌ക്കെത്തുന്ന നേതാക്കള്‍ക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്

നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്ത്യയും യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ച നടക്കുന്നത്. ബ്രസ്സല്‍സ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഭീകരര്‍ക്കെതിരായ പോരാട്ടം പ്രധാന ചര്‍ച്ചയാകും. 2007ല്‍ ആരംഭിച്ച് 2013ല്‍ നിന്നു പോയ സ്വതന്ത്രവ്യാപാര കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകളും പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷ.

മോദിയുടെ പദ്ധതിയായ സ്വച്ഛ് ഭാരത് പദ്ധതി , ഊര്‍ജ്ജം, വെള്ളം എന്നിവയുടെ ക്ഷാമം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ എന്നിവയെ പൂര്‍ണ്ണമായും പിന്തുണയ്ക്കുമെന്ന് യൂറോപ്യന്‍ യൂണിയനിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

യൂറോപ്പിലേയ്ക്കുള്ള അഭ്യസ്ത വിദ്യരായ ഇന്ത്യക്കാരുടെ കുടിയേറ്റം എളുപ്പമാക്കാനുള്ള പദ്ധതികള്‍ ഇതാദ്യമായി ഇ യൂ തലത്തില്‍ ഇന്ന് ചര്‍ച്ചാ വിഷയമാകും.ഗവേഷണ മേഖലയിലെ ഒരുമിച്ചുള്ള പ്രവര്‍ത്തനം, ഡിജിറ്റല്‍ മാര്‍ക്കറ്റ്, മുഷ്യാവകാശം എന്നിവയും ചര്‍ച്ചയ്ക്കു പരിഗണിക്കുന്ന വിഷയങ്ങളാണ്.

Scroll To Top