Saturday December 10, 2016
Latest Updates

പ്രഥമ അന്താരാഷ്ട്ര യോഗദിനാചരണത്തിന് ന്യൂഡല്‍ഹി രാജ്പഥില്‍ തുടക്കമായി

പ്രഥമ അന്താരാഷ്ട്ര യോഗദിനാചരണത്തിന് ന്യൂഡല്‍ഹി രാജ്പഥില്‍ തുടക്കമായി

191 രാഷ്ട്രങ്ങളിലായി നടക്കുന്ന പ്രഥമ അന്താരാഷ്ട്ര യോഗദിനാചരണത്തിന് ഇന്ത്യയില്‍ വിപുലമായ പരിപാടികളോടെ തുടക്കമായി. പ്രധാനവേദിയായ ന്യൂഡല്‍ഹി രാജ്പഥില്‍ വിവിധ രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 40,000 വിശിഷ്ടവ്യക്തികള്‍ പങ്കെടുത്ത ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, യോഗാചാര്യന്‍ ബാബ രാംദേവ് എന്നിവര്‍ നേതൃത്വം നല്‍കി.

യോഗ ദിനാചരണാം സമാധാനത്തിന്റെ പുതുയുഗപ്പിറവിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി യോഗദിനാചരണത്തിന് തുടക്കം കുറിച്ചു സംസാരിക്കവെ വിശേഷിപ്പിച്ചു. അതേസമയം യോഗദിനം ഇന്ത്യയില്‍ വിവാദമായ സാഹചര്യത്തില്‍ യോഗയില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടതില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ചടങ്ങില്‍ പങ്കെടുക്കവേ വ്യക്തമാക്കി. രാജ്പഥിലെ യോഗ പ്രദര്‍ശനത്തിന് സമാനമായി വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര മന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗദിനാചരണം നടക്കുന്നുണ്ട്. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയാണ് യോഗാദിനാചരണം ഉദ്ഘാടനം ചെയ്തത്. രാവിലെ ഏഴിന് ആരംഭിച്ച ചടങ്ങുകള്‍ 7.35ന് അവസാനിച്ചു.

ഇന്ത്യക്കു പുറമെ വിവിധ രാജ്യങ്ങളിലും വിപുലമായ പരിപാടികളോടെ തന്നെ യോഗദിനാചരണം സംഘടിപ്പിക്കപ്പെടുന്നുണ്ട്. 191 രാജ്യങ്ങളില്‍ 251 നഗരങ്ങളിലായാണ് പരിപാടി സംഘടിപ്പിക്കപ്പെടുന്നത്. ഐക്യരാഷ്ട്രസഭയിലെ ചടങ്ങില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് തുടങ്ങിയവര്‍ പങ്കെടുക്കും. .ഇന്ത്യയുടെ അഭ്യര്‍ഥനപ്രകാരം കഴിഞ്ഞവര്‍ഷമാണ് ജൂണ്‍ 21 അന്താരാഷ്ട്ര യോഗദിനമായി ഐക്യരാഷ്ട്രസഭ അംഗീകരിച്ചത്.

 

Scroll To Top