Saturday December 03, 2016
Latest Updates

അര കൈയ്യന്‍ കുര്‍ത്തയ്ക്ക് പിന്നിലെ രഹസ്യം

അര കൈയ്യന്‍ കുര്‍ത്തയ്ക്ക് പിന്നിലെ രഹസ്യം

ഡബ്ലിന്‍:മോഡി അയര്‍ലണ്ടില്‍ എത്തുക ഏതു വേഷത്തിലാവും ?ഈ പ്രായത്തിലും മോഡിയക്കൊരു കരുത്തന്‍ ചെറുപ്പക്കാരന്‍ ലുക്ക് നല്‍കുന്ന രഹസ്യങ്ങളില്‍ പ്രധാനം അദ്ദേഹത്തിന്റെ അരക്കയ്യന്‍ കുര്‍ത്ത ആണെന്നതില്‍ സംശയം വേണ്ട. വസ്ത്ര വിവാദത്തില്‍ ഇടയ്‌ക്കൊക്കെ കുടുങ്ങിയാലും എതിരാളില്‍ പോലും സമ്മതിക്കുന്ന ഒരു കാര്യമുണ്ട്. കൈ ഉയര്‍ത്തി ആഹ്വാനം നല്‍കുന്ന പ്രസംഗങ്ങളില്‍ മോഡിയുടെ അരക്കയ്യന്‍ കുര്‍ത്ത ഉണ്ടാക്കുന്ന ‘ഇംപാക്ട്’ ചെറുതല്ല. പക്ഷെ ആ വേഷത്തില്‍ തന്നെയാവും മോഡി എത്തുക എന്ന് വിചാരിക്കേണ്ട.കാരണം തണുപ്പ് കാലം അയര്‍ലണ്ടില്‍ ആരംഭിച്ചു കഴിഞ്ഞു.
പഴ്‌സണല്‍ ബ്രാന്‍ഡിംഗില്‍ അടുത്ത കാലത്തെ ഏറ്റവും വലിയ വിജയമായ മോഡിയുടെ  വസ്ത്രസൗന്ദര്യത്തിനു പി്ന്നിലെ രഹസ്യം ബിപിന്‍ ചൗഹാന്‍ എന്ന അദ്ദേഹത്തിന്‍രെ പഴ്‌സണല്‍ സ്‌റ്റൈലിസ്റ്റാണ്. വെറുമൊരു തയ്യല്‍ക്കാരന്‍ മാത്രമല്ലാത്ത, അഹമ്മദാബാദിലെ മെന്‍സ്‌റ്റോറിന്റെ ഉടമായ ചൗഹാനും നരേന്ദ്ര ദാമോദര്‍ ദാസ് മോഡിയും തമ്മിലുള്ള മനപ്പൊരുത്തത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എപ്പോഴൊക്കെ ഒരു സന്ദര്‍ഭം ഒത്തു വന്നാലും ചൗഹാന്‍ മോഡിയുടെ ഏറ്റവും ലേറ്റസ്റ്റ് ‘അളവുകള്‍’ എടുക്കാന്‍ മറക്കാറില്ല!. മോഡിയെപ്പോലെ താഴെ നിന്നു വന്ന ഈ അമ്പതുകാരനും കാഴ്ചയില്‍ മോഡിയെപ്പോലെ ചെറുപ്പം തന്നെ.ബിപിന്‍ ചൌഹാന്‍ ഡബ്ലിനു വേണ്ടി തിരഞ്ഞെടുത്തിരിക്കുന്ന സ്‌റ്റൈല്‍ കാത്തിരുന്നു കാണുക തന്നെ …

Scroll To Top