Sunday December 04, 2016
Latest Updates

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അയര്‍ലണ്ട് സന്ദര്‍ശിച്ചേക്കും 

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അയര്‍ലണ്ട് സന്ദര്‍ശിച്ചേക്കും 

ഡബ്ലിന്‍:ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അയര്‍ലണ്ട് സന്ദര്‍ശനത്തിന് എത്തിയേക്കുമെന്ന് സൂചനകള്‍.ഇതിനുള്ള ക്രമീകരണങ്ങള്‍ നടന്നു വരുന്നതായി ഡല്‍ഹിയിലെ വിദേശകാര്യവകുപ്പുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി.അന്തിമ തീരുമാനം ജൂലൈ മാസത്തില്‍ തന്നെ ഉണ്ടായേക്കും.
നവംബറില്‍ നരേന്ദ്ര മോഡി നവംബര്‍ 12 മുതല്‍ മൂന്ന് ദിവസത്തെ ബ്രിട്ടണ്‍ സന്ദര്‍ശനത്തിന് എത്തുന്നുണ്ട്.ഇതില്‍ ഒരു ദിവസം അയര്‍ലണ്ട് സന്ദര്‍ശനം കൂടി ഉള്‍പ്പെടുത്താനാണ് പ്രധാനമന്ത്രിയുടെ ഓഫിസ് പദ്ധതിയിടുന്നത്.

ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി എന്‍ കെ സിംഗ് കഴിഞ്ഞ മാസം അയര്‍ലണ്ടില്‍ എത്തിയപ്പോള്‍ തന്നെ പ്രധാനമന്ത്രി അയര്‍ലണ്ടില്‍ എത്തിയേക്കുമെന്നു സൂചന നല്‍കിയിരുന്നു.ഡബ്ലിനിലെ ഇന്ത്യന്‍ എംബസിയും ഇതിനു വേണ്ട പ്രാഥമിക ചര്‍ച്ചകള്‍ നടത്തി കഴിഞ്ഞു.ഇന്ത്യയുമായി കൂടുതല്‍ വ്യാപാര സൗഹൃദം ആഗ്രഹിക്കുന്ന ഐറിഷ് സര്‍ക്കാരും മോഡിയെ വരവേല്‍ക്കാന്‍ തത്പരരാണ്.
1949 ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവാണ് ഔദ്യോഗിക സന്ദര്‍ശനത്തിനായി അയര്‍ലണ്ടില്‍ എത്തിയ ആദ്യത്തെ പ്രധാനമന്ത്രി.അയര്‍ലണ്ടിന്റെ ചരിത്രത്തില്‍ ആദ്യമായി ഐറിഷ് പാര്‍ലമെന്റില്‍ സ്വീകരണം ലഭിച്ച ഏക ലോക നേതാവുമാണ് നെഹ്‌റു.അന്ന് അദ്ദേഹത്തിന് നല്കിയ സ്വീകരണത്തിന്റെ സഭാരേഖകള്‍ താഴെ കാണാം.neh

വീണ്ടും 1956 ലും നെഹ്രു അയര്‍ലണ്ട് സന്ദര്‍ശിച്ചെങ്കിലും അത്തവണ 5 ദിവസത്തെ സ്വകാര്യ വിശ്രമത്തിനായാണ് അദ്ദേഹം സമയം കണ്ടെത്തിയത്.നെഹ്‌റുവിന്റെ സഹോദരി വിജയലക്ഷ്മി പണ്ഡിറ്റായിരുന്നു അക്കാലത്ത് അയര്‍ലണ്ടിലെ ഇന്ത്യന്‍ അമ്പാസിഡര്‍.(ഫോട്ടോ(താഴെ) :കായിക പ്രേമിയായ നെഹ്‌റു ഏതു രാജ്യത്ത് ചെന്നാലും ആ രാജ്യത്തെ കായികവിനോദങ്ങളുമായി ബന്ധപ്പെട്ട സന്ദര്‍ശനങ്ങള്‍ പതിവാക്കിയിരുന്നു.1949 ലെ സന്ദര്‍ശനത്തില്‍ കൌണ്ടി കില്‍ഡയറിലെ ന്യൂ ബ്രിഡ്ജിലെ (കുരാഗ്)കുതിരയോട്ടമത്സരംകാണാനെത്തിയ നെഹ്രുവിനെ ജനക്കൂട്ടം സ്വീകരിക്കുന്നു.വിജയലക്ഷമി പണ്ഡിറ്റിനെയും കാണാം) 

nehru President_and_Mrs_Sean_T_O_Ceallaigh_with_

Scroll To Top