Thursday December 08, 2016
Latest Updates

അയര്‍ലണ്ടിലെ മോഡിയുടെ സന്ദര്‍ശനത്തിന്റെ ‘മാധ്യമമോഡി’ കുറഞ്ഞുവോ ?

അയര്‍ലണ്ടിലെ മോഡിയുടെ സന്ദര്‍ശനത്തിന്റെ ‘മാധ്യമമോഡി’ കുറഞ്ഞുവോ ?

ഫോട്ടോ :മോഡി അയര്‍ലണ്ടിലേയ്ക്ക് യാത്ര പുറപ്പെടുന്നു

ഡബ്ലിന്‍:ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അയര്‍ലണ്ട് സന്ദര്‍ശനം ഐറിഷ് മാധ്യമങ്ങളില്‍ വലിയൊരു വാര്‍ത്ത ആവാത്തതിന് കാരണമെന്താണ് ?ഇന്ന് ലൈവ് കവറേജ് നല്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ആര്‍ ടി ഇ അടക്കമുള്ള മാധ്യമങ്ങള്‍ ഇന്നലെ വരെ മോഡിയുടെ സന്ദര്‍ശനവാര്‍ത്തയെ പറ്റി ഒരക്ഷരം പോലും മിണ്ടിയില്ല.ഏജന്‍സി റിപ്പോര്‍ട്ടുകള്‍ ഒഴികെ നോക്കിയാല്‍ ഐറിഷ് ടൈംസ് മാത്രമാണ് ഇന്നും ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെകുറിച്ച് കാര്യമായ റിപ്പോര്‍ട്ട് നല്കിയിരിക്കുന്നത്.

അമേരിക്കയിലും ആസ്‌ട്രേലിയയിലും ചൈനയിലുമൊക്കെ വളരെ വലിയ മാധ്യമ പ്രചാരമാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് ലഭിച്ചത്. അയര്‍ലണ്ടിലെ ഇന്ത്യക്കാരുടെ സാന്നിദ്ധ്യത്തിന് ആനുപാതികമായ മാധ്യമശ്രദ്ധ ഈ സന്ദര്‍ശനത്തിന് ലഭിച്ചിട്ടില്ല. സന്ദര്‍ശനത്തിന്റെ നയതന്ത്ര പ്രാധാന്യം മാധ്യമങ്ങളെ ബോദ്ധ്യപ്പെടുത്തുന്നില്‍ പിഴവുകളുണ്ടായോ എന്നു വേണം സംശയിക്കാന്‍.

ചൈനീസ് നേതാക്കള്‍ വരുമ്പോള്‍ കൊട്ടിഗ്‌ഘോഷിച്ച് പേജുകള്‍ എഴുതി നിറയ്ക്കുന്ന ഐറിഷ് മാധ്യമങ്ങളുടെ മൌനം ശ്രദ്ധേമാണ്.ചൈനയും ഇന്ത്യയും ഒരേ പോലെ മത്സരിക്കുന്ന മേഖലകളില്‍ ഏതു തിരഞ്ഞെടുക്കണം എന്ന സന്ദേഹമാണ് ഐറിഷ് സര്‍ക്കാരിന് തന്നെയുള്ളത് എന്നതിനാല്‍ മാധ്യമങ്ങളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല.ചൈനയുമായി അയര്‍ലണ്ട് വര്‍ഷങ്ങളായി ശക്തമായ വ്യാപാര ബന്ധം പുലര്‍ത്തുന്നുണ്ടെങ്കിലും ഇന്ത്യയുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ അയര്‍ലണ്ടിനും കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.അതിനു വേണ്ട പിന്തുണ മാധ്യമങ്ങളില്‍ കൂടി നേടിയെടുക്കുന്നതിലും,ഇന്ത്യയിലെ നിക്ഷേപ സാധ്യതകളെ കുറിച്ചു വിശദീകരിക്കാനും നല്ല ഒരു അവസരം ആയിരുന്നു മോഡിയുടെ സന്ദര്‍ശനം.എന്തായാലും ബാക്കിപത്രത്തില്‍ എന്ത് നേട്ടം ഉണ്ടാവുമെന്ന് ഇനി കണ്ടറിയണം. CPjaXU8U8AEGhD3

Scroll To Top