Saturday December 03, 2016
Latest Updates

കഷണ്ടിക്ക് ചികിത്സ; ബാക്കിയുള്ള മുടി കൂടി പറിച്ചു കളഞ്ഞാല്‍ മതി

കഷണ്ടിക്ക് ചികിത്സ; ബാക്കിയുള്ള മുടി കൂടി പറിച്ചു കളഞ്ഞാല്‍ മതി

നിങ്ങള്‍ക്ക് കഷണ്ടിയുണ്ടോ? എന്നാല്‍ ഇനി വിഷമിക്കേണ്ട, ബാക്കിയുള്ള മുടി കൂടിയങ്ങ് പറിച്ചു കളഞ്ഞാല്‍ മതി. തമാശയല്ല, കഷണ്ടിക്ക് ഇത് ഫലപ്രദമായ ചികിത്സയാണെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ കെക്ക് സ്‌കൂളിലെ പ്രൊഫസര്‍മാരായ ചെങ്ങ് മിംഗ് ചൊങ്ങും സംഘവുമാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. പഠനത്തിന്റെ ഭാഗമായി തങ്ങള്‍ ഒരു എലിയുടെ പുറം ഭാഗത്ത് നിന്നും 200 രോമങ്ങള്‍ പറിച്ചു കളഞ്ഞു എന്നും ഇതേ തുടര്‍ന്ന് പുതിയ 1300 രോമങ്ങള്‍ കിളിര്‍ത്തു വന്നെന്നുമാണ് സംഘം അവകാശപ്പെടുന്നത്.

മുടി കൊഴിച്ചിലാണ് 95 ശതമാനം പുരുഷന്മാരിലും കഷണ്ടിക്കുള്ള കാരണം. ലോകത്തെ പുരുഷന്മാരില്‍ മൂന്നില്‍ രണ്ടു പേരും മുടി കൊഴിച്ചില്‍ മൂലം കഷ്ടപ്പെടുന്നവരാണെന്നാണ് ലഭ്യമായ കണക്കുകള്‍ സൂചിപ്പിക്കുന്നത്. സ്ത്രീകളിലും നല്ലൊരു ശതമാനം മുടി കൊഴിച്ചില്‍ മൂലം കഷ്ടപ്പെടുന്നവരാണ്. തലയോട്ടിയിലെ രോമ ഗ്രന്ധികളില്‍നിന്ന് മുടിയിഴകള്‍ പിഴുതു കളയുമ്പോള്‍ അതിന് സമീപത്തായുള്ള സ്ഥലങ്ങളില്‍ ശക്തിയായി മുടി കിളിര്‍ക്കാന്‍ കാരണമാവും എന്നാണ് പഠനം നടത്തിയ ഡോക്ടര്‍മാര്‍ പറയുന്നത്.

6 മില്ലീ മീറ്ററില്‍ കൂടുതല്‍ വ്യാസത്തില്‍ മുടി പറിച്ചെടുത്താല്‍ പുതിയ മുടി കിളിര്‍ക്കില്ല. അതിനു പകരമായി മൂന്നു മുതല്‍ അഞ്ചു മില്ലീ മീറ്റര്‍ വരെ വ്യാസത്തില്‍ മുടികള്‍ പറിച്ച് കളഞ്ഞപ്പോള്‍ 450 മുതല്‍ 1300 വരെ പുതിയ മുടിയിഴകള്‍ കിളിര്‍ത്തെന്നും സംഘം അവകാശപ്പെടുന്നു. അതിനര്‍ത്ഥം ചികിത്സ സ്വയം ചെയ്യാന്‍ കഴിയില്ല അതിനും വിദഗ്ധ പരിശീലനം നേടിയവരുടെ സഹായം വേണ്ടി വരും എന്നാണ്.

 

 

Scroll To Top