Monday March 19, 2018
Latest Updates

ഇനി കേരള ക്രിപ്‌സ് കഴിക്കാം; പ്ലിങ് അയര്‍ലണ്ടിലേക്ക്

ഇനി കേരള ക്രിപ്‌സ് കഴിക്കാം; പ്ലിങ് അയര്‍ലണ്ടിലേക്ക്

ഡബ്ലിന്‍:കൊച്ചിക്കാരനും ഐറിഷ് മലയാളിയുമായ യുവ ബിസിനസുകാരന്‍ എന്‍ഡ്രിന്‍ മെന്‍ഡസിന്റെ സ്നാക്ക്സ് ബ്രാന്‍ഡായ ‘പ്ലിങ്’ ഇനി അയര്‍ലണ്ടിലേയ്ക്കും.മലയാളിത്വം തുളുമ്പുന്ന വാഴപ്പഴത്തെ ക്രിപ്‌സാക്കി വിപണയിലിറക്കി ആദ്യമാസങ്ങളില്‍ തന്നെ കേരളത്തിന് പ്രിയപ്പെട്ട വിഭവമാക്കാന്‍ കഴിഞ്ഞ ആഹ്‌ളാദത്തിലാണ് അയര്‍ലണ്ടിലേയ്ക്കും തന്റെ പ്രോഡക്റ്റിനെ എന്‍ഡ്രിന്‍ പരിചയപ്പെടുത്തുന്നത്.

ശരീരത്തിന് ദോഷകരമാകുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ള പൊട്ടറ്റോ ചിപ്സിനു പകരം ബനാന ചിപ്സാണ് പ്ലിങ് ആദ്യമായി ഇറക്കുന്ന ഉല്‍പ്പന്നം.യൂറോപ്യന്‍ രുചിഭേദങ്ങള്‍ക്കനുസരിച്ച് പെറി-പെറി, പാനി പൂരി, സോര്‍ ക്രീം, ഒനിയന്‍ തുടങ്ങി വ്യത്യസ്ത രുചികളില്‍ പ്ലിങ് ലഭിക്കും.യൂറോപ്പില്‍ ആദ്യമായി അയര്‍ലണ്ടിലാണ് മെന്‍ഡസ് പ്ലിങ്ങിനെ പരീക്ഷിക്കുന്നത്.

വയനാട്ടില്‍ നിന്നുള്ള കര്‍ഷകര്‍ക്ക് പിന്തുണ നല്‍കിക്കൊണ്ടാണ് പ്ലിങ് പ്രവര്‍ത്തിക്കുന്നത്.മലപ്പുറത്തും ആലപ്പുഴയിലും ഓരോ നിര്‍മ്മാണ ശാലകൾ ഒരുക്കി കഴിഞ്ഞു.ചിപ്സിനു വേണ്ട ഭക്ഷ്യസാധനങ്ങള്‍ എത്തിക്കുന്നത് വയനാട്ടില്‍ നിന്നുമാണ്.ഭാവിയില്‍ ചക്ക കൊണ്ടുള്ള ഉല്‍പ്പന്നങ്ങളും ആപ്പിള്‍,പീനട്ട് ഉല്‍പ്പന്നങ്ങളും പുറത്തിറക്കാനാണ് മെന്‍ഡസിന്റെ തീരുമാനം. 2017 മാര്‍ച്ചോടെ ബിസിനസ് യൂറോപ്പിലാകമാനം വ്യാപിപ്പിക്കും.ലെയ്സ് പോലെയുള്ള ഉരുളക്കിഴങ്ങു സ്‌നാക്‌സിന്റെ വിപണിയോട് ഏറ്റുമുട്ടാന്‍ തന്നെയാണ് ഒരുക്കം.

റീട്ടയെ്ലര്‍ കമ്പനിയായ സൂപ്പര്‍വാലുവടക്കം നിരവധി കമ്പനികള്‍ എന്‍ഡ്രിന്റെ ഉദ്യമത്തില്‍ പങ്കാളികളാണ്.ബോര്‍ഡ് ബയോയുടെയും എന്റര്‍പ്രൈസ് അയര്‍ലണ്ടിന്റേയും ആഭിമുഖ്യത്തിലുള്ള ഫുഡ് അക്കാദമിയുടെ ഭാഗമായി നില്‍ക്കുന്നതും പ്ലിങിന്റെ യൂറോപ്യന്‍ വ്യാപനത്തിന് കാരണമാകുമെന്ന പ്രതീക്ഷയിലാണ് എന്‍ഡ്രിന്‍.

ഹല്‍ദിറാം അടക്കമുള്ള ബ്രാന്‍ഡ് നാമങ്ങളോട് ചേര്‍ന്ന് ആഗോള ബ്രാന്‍ഡുകള്‍ക്കെതിരെ നാടിന്റെ തനിമയുള്ള വിഭവങ്ങളാണ് ഇദ്ദേഹം ലക്ഷ്യമിടുന്നത്.ഇന്ത്യന്‍ വിപണിയില്‍ ഇപ്പോള്‍ 60 ശതമാനവും വിദേശ സ്‌നാക്കുകളാണ് ലഭ്യമായിട്ടുള്ളത്.ഇന്ത്യയുടെ രുചിയും സുഗന്ധവ്യജ്ഞന സാന്നിധ്യവും ലോകത്തെ ഏത് വിഭവങ്ങളെക്കാള്‍ മികച്ചതാണെന്ന് ഏവരും സമ്മതിക്കുമ്പോഴും,ലോകത്തെവിടെയുമുള്ള ആവശ്യക്കാരുടെ കൈയ്യില്‍ അത് ഗുണം നഷ്ടപെടാതെ സുരക്ഷിതമായി എത്തിക്കാനുള്ള ടെക്‌നിക്കുകള്‍ ഫലവത്താക്കാനുള്ള പരിശ്രമത്തിലാണ് എന്‍ഡ്രിന്‍ ഇപ്പോള്‍.plin-h

പ്ലിങ് എന്ന പേര് തന്നെ അത്തരമൊരു ടെക്‌നിക്കാണ്.പേര് കണ്ട് ആരുമൊന്നു തിരയും ഇതെന്താണെന്ന്.ആ അന്വേഷണത്തെ ബിസിനസാക്കി മാറ്റാനുള്ള അനുസാരികകള്‍ ഉള്ളിലുണ്ടെന്ന് അറിയുമ്പോള്‍ ഒന്ന് പരീക്ഷിക്കാന്‍ ആരും തയ്യാറാവുന്നു.ആ പരീക്ഷണം ഒരു ഇഷ്ടത്തിലേയ്ക്ക് ഉപഭോക്താവിനെ കൂട്ടികൊണ്ട് പോകുമ്പോള്‍ എന്‍ഡ്രിന് സന്തോഷം.

ഒട്ടേറെ നവ സംരംഭങ്ങളുടെ അമരക്കാരന്‍ കൂടിയായ എന്‍ഡ്രിന്‍ മെന്‍ഡസ് എന്ന ലൂക്കനിലെ മലയാളിയ്ക്ക് പ്ലിങ് ആദ്യ സംരംഭമൊന്നുമല്ല.ഈ ചെറുപ്രായത്തില്‍ തന്നെ നിരവധി കമ്പനികളുടെ സാരഥ്യത്തോടൊപ്പം ഒട്ടേറേ പേരുടെ തൊഴില്‍ ദാതാവാകാനും എന്‍ഡ്രിന് കഴിഞ്ഞു.പിന്തുണയുമായി ഡബ്ലിനില്‍ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്ന ഭാര്യയും ഡബ്ലിനിലെ ജോസഫ് കളപ്പുരയ്ക്കലിന്റെയും ലൈല കുന്നക്കാട്ടിന്റെയും മകളുമായ ഷെറില്‍ മെന്‍ഡസും ഒപ്പമുണ്ട്.

ഓണത്തിനും ഉത്സവ സദ്യകള്‍ക്കും മാത്രമായി മലയാളി ചുരുക്കിയിരിക്കുന്ന പരമ്പരാഗത ബനാന ചിപ്സിന് പകരം ലോകം മുഴുവന്‍ എന്നും ആസ്വദിക്കാനാവും വിധം ബനാനയെ ആഗോളവല്‍ക്കരിക്കാനുള്ള പ്ലിങ് മാജിക്കുമായി അയര്‍ലണ്ടില്‍ നിന്നും തുടക്കമിടാനുള്ള ആവേശത്തിലാണ്. ഇനി മലയാളിയുടെ തനിമ ലോകമറിയട്ടെ…
റെജി സി ജേക്കബ് lopa

Scroll To Top