Sunday December 11, 2016
Latest Updates

അയര്‍ലണ്ടിലും പ്ലാസ്റ്റിക് ടാക്സ് വരുന്നു,ഫാസ്റ്റ് ഫുഡിന് ചിലവേറും

അയര്‍ലണ്ടിലും പ്ലാസ്റ്റിക് ടാക്സ് വരുന്നു,ഫാസ്റ്റ് ഫുഡിന് ചിലവേറും

ഡബ്ലിന്‍:ഫാസ്റ്റ്ഫുഡ് പാഴ്സല്‍ ചെയ്യാനുപയോഗിക്കുന്ന പ്ലാസ്റ്റിക് പാത്രങ്ങള്‍, കാനുകള്‍, പ്ലാസ്റ്റിക് ബോട്ടിലുകള്‍ എന്നവയ്ക്ക് ടാക്സ് ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നതായി പരിസ്ഥിതി വകുപ്പ്. 2002ല്‍ കൊണ്ടുവന്ന പ്ലാസ്റ്റിക് ബാഗ് ലെവി ടാക്സിന് സമാനമാകും പുതിയ ടാക്സ് സംവിധാനം. പരിസ്ഥിതി വകുപ്പിന് കൂടുതല്‍ ധനസംഭരണം നടത്തുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ടാക്സ് നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

2012ല്‍ 65.7 മില്ല്യണ്‍ റവന്യൂ ഉണ്ടായിരുന്ന പരിസ്ഥിതിവകുപ്പിന് 2015ലേയെക്കെത്തുമ്പോള്‍ ലഭിച്ച റവന്യൂ 43.86 മില്ല്യണ്‍ യൂറോ മാത്രമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. പടിപടിയായി വരുമാനം കുറയുന്നതായാണ് മുന്‍വര്‍ഷങ്ങളില്‍ കണ്ടത്. ലാന്‍ഡിഫില്‍ ലെവി, പ്ലാസ്റ്റിക് ബാഗ് ലെവി എന്നിവയുടെ ടാക്സില്‍ നിന്നു മാത്രമാണ് നിലവില്‍ വകുപ്പിന് വരുമാനം ലഭിക്കുന്നത്.

Scroll To Top