Saturday August 19, 2017
Latest Updates

പ്ലാസ്റ്റിക് കൈവശം വെച്ചാല്‍ 500 രൂപാ പിഴ !

പ്ലാസ്റ്റിക് കൈവശം വെച്ചാല്‍ 500 രൂപാ പിഴ !

ബംഗളൂരു: ബംഗളൂരു കോര്‍പ്പറേഷന്‍ പരിധിയില്‍ ഇനി പ്ലാസ്റ്റിക് വസ്തുക്കള്‍ കൈവശംവെച്ചാല്‍ 500 രൂപ പിഴ അടയ്ക്കണം. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ 1000 രൂപയായി ഉയരും. പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപയോഗിക്കുന്ന കമ്പനിയില്‍നിന്ന് പിഴ ഈടാക്കും. അടുത്തദിവസം മുതല്‍ പുതിയനിയമം നിലവില്‍ വരും. ബെംഗളൂരു നഗരത്തില്‍ ദിനംപ്രതി 400 മെട്രിക് ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് കുന്നുകൂടുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നഗരത്തില്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക് നിരോധനമേര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. എന്നാല്‍, ഇത് നടപ്പാക്കാനായില്ലെന്നു മാത്രമല്ല പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം വര്‍ധിക്കുകയും ചെയ്തു. ഈസാഹചര്യത്തിലാണ് പ്ലാസ്റ്റിക് കൈവശം വെക്കുന്നത് കുറ്റകരമാക്കുന്നത്. ബെംഗളൂരു ബൃഹത് മഹാനഗരപാലികെ കമ്മിഷണര്‍ എന്‍. മഞ്ജുനാഥാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനായി കര്‍ണാടക മുനിസിപ്പല്‍ നിയമത്തിലെ 431ാം ചട്ടം ഭേദഗതിചെയ്തു. പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാന്‍ മേഖലാ ഓഫീസര്‍മാര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവരുടെ നേതൃത്വത്തില്‍ നഗരത്തിലെ എല്ലാ വ്യാപാരസ്ഥാപനങ്ങളിലുമെത്തി പ്ലാസ്റ്റിക് വസ്തുക്കള്‍ വില്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്തും. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് നിര്‍മാണകേന്ദ്രങ്ങളെയും നിയന്ത്രിക്കും. ഇതിനായി പോലീസിന്റെയും കര്‍ണാടക മാലിന്യനിയന്ത്രണ ബോര്‍ഡിന്റെയും സഹായം തേടിയിട്ടുണ്ട്. കഴിഞ്ഞ രണ്ടുമാസത്തിനിടെ ബെംഗളൂരുവിലെ 23 പ്ലാസ്റ്റിക് നിര്‍മാണകേന്ദ്രങ്ങളുടെ ലൈസന്‍സ് റദ്ദുചെയ്തിട്ടുണ്ട്

Scroll To Top