Sunday December 11, 2016
Latest Updates

കെന്നിയെ താഴെയിറക്കാന്‍ മന്ത്രിമാരുടെ ഗൂഢപദ്ധതി,ഇലക്ഷന് തയ്യാറാകാന്‍ ഫിനഗേല്‍ നേതാക്കള്‍

കെന്നിയെ താഴെയിറക്കാന്‍ മന്ത്രിമാരുടെ ഗൂഢപദ്ധതി,ഇലക്ഷന് തയ്യാറാകാന്‍ ഫിനഗേല്‍ നേതാക്കള്‍

ഡബ്ലിന്‍:അധികാരം നിലനിര്‍ത്താന്‍ എന്‍ഡ കെന്നി അശ്രാന്ത പരിശ്രമങ്ങളിലെന്ന് റിപ്പോര്‍ട്ടുകള്‍.പാര്‍ട്ടിക്കകത്തു നിന്നും പുറത്തു നിന്നും ഒരേപോലെയുള്ള ഭീഷണിയയെയാണ് ഇപ്പോള്‍ കെന്നി നേരിട്ട് കൊണ്ടിരിക്കുന്നത് എന്നാണ് മാധ്യമനിരീക്ഷകര്‍ വെളിപ്പെടുത്തുന്നത്.

സ്വതന്ത്രരുമായുള്ള തര്‍ക്കം മുറുകുന്നതിനിടെ, സര്‍ക്കാര്‍ നിലംപൊത്തുമെന്ന ധാരണ ശക്തമാണ്.അങ്ങനെയെങ്കില്‍ പാര്‍ട്ടി നേതൃസ്ഥാനത്തു നിന്നും എന്‍ഡ കെന്നിയെ താഴെയിറക്കാനും, ഇലക്ഷനെ നേരിടാനും ഫിനഗേല്‍ മന്ത്രിമാരുടെ ഗൂഢ പദ്ധതി ഇതിനകം രൂപപ്പെട്ടുകഴിഞ്ഞുവത്രേ

.സര്‍ക്കാര്‍ താഴെവീഴുന്ന പക്ഷം ഏറ്റവും മികച്ച പദ്ധതിയാണ് ഇതെന്ന് ഫിനഗേല്‍ നേതാക്കള്‍ പറയുന്നു.കഴിഞ്ഞ ഇലക്ഷനില്‍ പാര്‍ട്ടി നേരിട്ട വലിയ തിരിച്ചടിക്ക് കെന്നിയെയാണ് മറ്റു നേതാക്കള്‍ കുറ്റപ്പെടുത്തുന്നത്.

അതേസമയം അടുത്ത ഇലക്ഷനില്‍ പാര്‍ട്ടിയെ നയിക്കാന്‍ താനുണ്ടാകില്ലെന്ന് കെന്നി നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.രാഷ്ട്രീയ വൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍ അനുസരിച്ച്,എന്‍ഡ കെന്നി സര്‍ക്കാര്‍ ജനുവരിയോടെ വീണ്ടും ഇലക്ഷനെ നേരിടാനുള്ള ഒരുക്കങ്ങളിലാണത്രേ.ഫിനഗേല്‍ നേതാക്കള്‍ പാര്‍ട്ടി ഫോറങ്ങളില്‍ തുടര്‍ച്ചയായി ഈ ആവശ്യം ഉന്നയിച്ചു കഴിഞ്ഞു

Scroll To Top