Saturday December 03, 2016
Latest Updates

പൊണ്ണത്തടി കുറച്ചാല്‍ ഇനി സി.എ.ഒ പോയിന്റ്റും സര്‍ട്ടിഫിക്കറ്റും

പൊണ്ണത്തടി കുറച്ചാല്‍ ഇനി സി.എ.ഒ പോയിന്റ്റും സര്‍ട്ടിഫിക്കറ്റും

പൊണ്ണത്തടി കുറയ്ക്കാനുള്ള പ്രോഗ്രാമില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് സ്‌കൂള്‍ ലീവിങ് സര്‍ട്ടിഫിക്കറ്റിനൊപ്പം സി.എ.ഒ പോയിന്റ്‌സ് നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതി. യൂറോപ്യന്‍ യൂണിയനില്‍ പൊണ്ണത്തടിക്കാരുടെ കാര്യത്തില്‍ മൂന്നാം സ്ഥാനത്തുള്ള അയര്‍ലണ്ടില്‍ പദ്ധതിക്ക് വന്‍ വരവേല്‍പ്പാണ് ലഭിച്ചിട്ടുള്ളത്. ഫിസിക്കല്‍ എജ്യുക്കേഷന്‍ സിലബസിന്റെ ഭാഗമാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.

ഫിസിക്കല്‍ എജ്യുക്കേഷന്‍ എന്നത് മറ്റ് വിഷയങ്ങള്‍ പോലെ വിദ്യാഭ്യാസത്തില്‍ പ്രധാനമാണെന്ന് റോയല്‍ കോളജ് ഓഫ് ഫിസിഷ്യനിലെ പോളിസി ഗ്രൂപ്പ് ഓണ്‍ ഒബിസിറ്റി ചെയര്‍മാന്‍ പ്രൊഫസര്‍ ഡോണല്‍ ഒ ഷിയ പ്രതികരിച്ചു. അയര്‍ലണ്ടിലെ പൊണ്ണത്തടിക്ക് ഈ പദ്ധതി പരിഹാരമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

പുതുതായി സ്ഥാനമേറ്റ ആരോഗ്യമന്ത്രി സിമോണ്‍ ഹാരിസും പൊണ്ണത്തടിയെ വരുതിയിലാക്കേണ്ടത് അത്യാവശ്യമാണെന്ന് കഴിഞ്ഞദിവസം പറഞ്ഞുവച്ചു. പുകവലിക്കാരുടെ എണ്ണം കുറയ്ക്കാന്‍ കഴിഞ്ഞതുപോലെ ആല്‍ക്കഹോള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കുറയ്ക്കാനും, പൊണ്ണത്തടി നിയന്ത്രിക്കാനും പ്രാമുഖ്യം കൊടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Scroll To Top