Saturday December 03, 2016
Latest Updates

വൃദ്ധജനങ്ങളെ കൈവിടാനൊരുങ്ങി ഐറിഷ് സര്‍ക്കാര്‍:സഹായധനങ്ങള്‍ വെട്ടിച്ചുരുക്കാന്‍ പദ്ധതിയൊരുങ്ങുന്നു 

വൃദ്ധജനങ്ങളെ കൈവിടാനൊരുങ്ങി ഐറിഷ് സര്‍ക്കാര്‍:സഹായധനങ്ങള്‍ വെട്ടിച്ചുരുക്കാന്‍ പദ്ധതിയൊരുങ്ങുന്നു 

ഡബ്ലിന്‍:അയര്‍ലണ്ടിലെ വൃദ്ധജന സമൂഹത്തെ കടുത്ത പ്രതിസന്ധിയില്‍ ആഴ്ത്തിക്കൊണ്ട് നഴ്‌സിംഗ് ഹോമുകള്‍ക്കും വൃദ്ധജന പാലക കേന്ദ്രങ്ങള്‍ക്കുമുള്ള സഹായധനം കുറയ്ക്കാനുള്ള നടപടികള്‍ ഐറിഷ് സര്‍ക്കാര്‍ ആരംഭിച്ചു.ദിനം തോറും പെരുകുന്ന ഐറിഷ് വൃദ്ധജനനിരയെ ഇപ്പോള്‍ സഹായിക്കുന്നത് പോലെ തുടര്ന്നും സഹായിക്കാനാവില്ലെന്ന സൂചനയുമായി സാമൂഹ്യ സംരക്ഷണ മന്ത്രി കാതലീന്‍ ലീഞ്ച് രംഗത്തെത്തി.ഫെയര്‍ ഡീല്‍ സ്‌കീം എന്ന പേരില്‍ നഴ്‌സിംഗ് ഹോമുകകള്‍ക്ക് അന്തേവാസികളുടെ എണ്ണത്തിന് അനുസരിച്ചു സഹായധനം നല്കുന്ന പദ്ധതി അടിയന്തര പ്രാധാന്യത്തോടെ വെട്ടിച്ചുരുക്കാനാണ് സര്‍ക്കാരിന്റെ പരിശ്രമം.

നിലവില്‍ ഒരാള്‍ക്കുള്ള സബ്‌സിഡി മാത്രം 250 യൂറോ മുതല്‍ 290 യൂറോ വരെയാണ് സര്‍ക്കാര്‍ നല്‍കുന്നത്.പ്രതിമാസം ശരാശരി 1200 യൂറോ വീതം നഴ്‌സിംഗ് ഹോമുകളിലെ ഓരോ വൃദ്ധര്‍ക്കും നല്‍കികൊണ്ട് ഇങ്ങനെ രാജ്യത്തിന് മുമ്പോട്ട് പോകാനാവില്ല.സാമൂഹ്യ സംരക്ഷണ മന്ത്രി വ്യക്തമാക്കി.

ഈ സേവനം ഉപയോഗിക്കുന്ന വൃദ്ധജനങ്ങളുടെ എണ്ണം വര്‍ഷം തോറുംചുരുങ്ങിയത് 20000 വീതം വര്‍ദ്ധിക്കുകയാണ്,നഴ്‌സിംഗ് ഹോമുകളില്‍ ഒരു അഡ്മിഷനായി മാസങ്ങള്‍ കാത്തിരിക്കേണ്ട അവസ്ഥയാണ്.ഇപ്പോഴത്തെ അവസ്ഥയില്‍ ഏതു സാമ്പത്തികാവസ്ഥയില്‍ പെട്ടവര്‍ക്കും ഫെയര്‍ ഡീല്‍ സ്‌കീം സ്‌കീമില്‍ ചേരാം.ഇത് മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.’മന്ത്രി പറഞ്ഞു.അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രമായി അത് ചുരുക്കും.

സാമ്പത്തിക പരാശ്രയത്ത്വത്തിലെയ്ക്ക് വൃദ്ധജനങ്ങളെ തള്ളി വിടുന്നതിലുപരി കൂടുതല്‍ പേര്‍ക്ക് ജീവിതക്രമം തന്നെ താളം തെറ്റാന്‍ ഇടയാക്കുന്നതാണ് സര്‍ക്കാരിന്റെ പുതിയ നീക്കം എന്ന് വിലയിരുത്തപ്പെടുന്നു.

Scroll To Top