Saturday December 10, 2016
Latest Updates

യൂറോപ്യന്‍ യൂണിയന് സ്വന്തമായി സൈന്യം ഉണ്ടാക്കണമെന്ന് നിര്‍ദേശം;റഷ്യന്‍ ഭീഷണിയ്ക്ക് തടയിടാന്‍ നീക്കം 

യൂറോപ്യന്‍ യൂണിയന് സ്വന്തമായി സൈന്യം ഉണ്ടാക്കണമെന്ന് നിര്‍ദേശം;റഷ്യന്‍ ഭീഷണിയ്ക്ക് തടയിടാന്‍ നീക്കം 

ബ്രസല്‍സ് ; യൂറോപ്യന്‍ യൂണിയന് സ്വന്തമായി സൈന്യത്തെ ഉണ്ടാക്കണമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ ചീഫ് ജേന്‍ ക്ലഡ്. യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ക്ക് സംയുക്തമായി റഷ്യന്‍ ഭീഷണി തടുക്കാനാണ് യൂറോപ്യന്‍ ചീഫ് കമ്മീഷന്‍ ഇത്തരമൊരു നിര്‍ദേശം വെച്ചത്. ജര്‍മനിയിലെ ഒരു പ്രമുഖ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

യൂറോപ്യന്‍ മൂല്യങ്ങള്‍ സംരക്ഷിക്കാനും യൂറോപ്യന്‍ അതിര്‍ത്തി സംരക്ഷിക്കാനും യൂറോപ്യന്‍ ആര്‍മി സഹായിക്കുമെന്നും ജേന്‍ ക്ലഡ് പറഞ്ഞു. റഷ്യയില്‍ നിന്നും ഉണ്ടാകുന്ന ഭീഷണി ഗൗരവരകരമായി സമീപിക്കേണ്ടതുണ്ടെന്നും യൂറോപ്യന്‍ ആര്‍മി നാറ്റോക്ക് ഭീഷണി ആകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ പൊതുവായി രൂപീകരിക്കുന്ന വിദേശ, സുരക്ഷാ നയങ്ങളുടെ അടിസ്ഥാനത്തിലാകണം സൈന്യത്തിന്റെ പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ യൂറോപ്യന്‍ സൈന്യം എന്ന നിര്‍ദേശം ജര്‍മനിയും പിന്തുണച്ചിരുന്നു. യൂറോപ്പിന്റെ ഐക്യത്തിന് യൂറോപ്യന്‍ ആര്‍മി സഹായിക്കുമെന്നാണ് കഴിഞ്ഞ മാസം ജര്‍മന്‍ പ്രതിരോധ മന്ത്രി ഉര്‍സുല വോണ്‍ പറഞ്ഞത്.

Scroll To Top