Saturday December 10, 2016
Latest Updates

പ്ലേഗ് വീണ്ടും ഒരു കുരുതിക്കൊരുങ്ങുകയാണെന്ന് ശാസ്ത്രജ്ഞര്‍

പ്ലേഗ് വീണ്ടും ഒരു കുരുതിക്കൊരുങ്ങുകയാണെന്ന് ശാസ്ത്രജ്ഞര്‍

ഡബ്ലിന്‍ :ലോകത്ത് കറുത്ത മരണം എന്നടയാളപ്പെടുത്തിയ പ്ലേഗിന്റെ ഭീകരതയെ കുറിച്ച് വായിച്ചും കേട്ടും മാത്രം അറിഞ്ഞ പുതുനൂറ്റാണ്ടിനിതാ ഒരു ഞെട്ടിക്കുന്ന വാര്‍ത്ത. സാക്ഷാല്‍ പ്ലേഗ് രോഗം ഒരിക്കല്‍ കൂടി ലോകത്ത് സംഹാര താണ്ഡവമാടുന്നതിനുള്ള സാധ്യതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നു. ആറാം നൂറ്റാണ്ടില്‍ യൂറോപ്പിലുണ്ടായ പ്ലേഗിന്റെ രോഗാണു ഇപ്പോഴും നാമാവശേഷമായിട്ടില്ലെന്നാണ് ഇവരുടെ കണ്ടെത്തല്‍.
ലാന്‍സെറ്റ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് എന്ന ജേര്‍ണലിന്റെ ഏറ്റവും പുതിയ പതിപ്പിലാണ് ശാസ്ത്രജ്ഞര്‍ ഇതു സംബന്ഡിച്ചുളള ഗവേഷണ ഫലങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. ജര്‍മന്‍ നഗരമായ ബവേറിയയില്‍ ആറാം നൂറ്റാണ്ടില്‍ പ്ലേഗ് ബാധിച്ച് മരിച്ച രണ്ടുപേരുടെ പല്ലുകളില്‍ നടത്തിയ പഠനമാണ് ശാസ്ത്രജ്ഞരെ ഈ ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യത്തിലേക്ക് നയിച്ചത്. രണ്ടുതവണയും എലികളില്‍ നിന്നാണ് മനുഷ്യരിലേക്ക് രോഗം പകര്‍ന്നതെന്നു കണ്ടെത്തിയ ശാസ്ത്രജ്ഞര്‍ യെര്‍സീനിയ പെസ്റ്റിസ് എന്ന അണുവാണ് പ്ലേഗിന് കാരണമെന്നും കണ്ടെത്തി.
ആറാം നൂറ്റാണ്ടിലാണ് പ്ലേഗ് തന്റെ ഭീകര രംഗപ്രവേശം നടത്തിയത്. യൂറോപിന്റെ പകുതി ജനസംഖ്യയും ഈ രംഗപ്രവേശത്തില്‍ മരണത്തിന് കീഴടങ്ങി. തുടര്‍ന്ന് 14ാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ തന്നെ തിരിച്ചുവന്ന ഈ അണു ദശലക്ഷകണക്കിന് ജനങ്ങളെയാണ് കൊന്നൊടുക്കിയത്. പില്‍ക്കാലത്ത് 19ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ചൈനയിലും ഇന്ത്യയിലും ഇത് പ്രത്യക്ഷപ്പെടുകയും ഒരു കോടിയിലേറെ പേരുടെ ജീവനെടുക്കുകയും ചെയ്തിരുന്നു. ഓരോ തവണയും പ്ലേഗ് ഇല്ലാതാക്കി മനുഷ്യ ലോകത്തെ വൈദ്യശാസ്ത്രം രക്ഷിച്ചുവെങ്കിലും രോഗം ആവര്‍ത്തിക്കാതിരിക്കാനായി പ്ലേഗിന് കാരണക്കാരനായ യെര്‍സീനിയ പെസ്റ്റിസ് എന്ന അണുവിനെ ഇല്ലാതാക്കാന്‍ വൈദ്യലോകത്തിന് കഴിഞ്ഞിട്ടില്ലെന്നാണ് ശാസ്ത്രജ്ഞന്‍മാരുടെ കണ്ടെത്തല്‍.

Scroll To Top