Saturday December 03, 2016
Latest Updates

ജീവിച്ചു മരിക്കാന്‍ അഞ്ച് രാജ്യങ്ങള്‍

ജീവിച്ചു മരിക്കാന്‍ അഞ്ച് രാജ്യങ്ങള്‍

ജീവിക്കാന്‍ പറ്റിയ രാജ്യമെന്ന കാര്യത്തില്‍ അയര്‍ലണ്ടിന് എത്രാം സ്ഥാനം കൊടുക്കണം എന്ന് കാര്യത്തില്‍ പലരിലും സംശയം നിലനില്‍ക്കുമ്പോള്‍, ഒരു സംശയവുമില്ലാതെ ഒരു ബഹുമതി അയര്‍ലണ്ടിനെത്തേടി എത്തിയിരിയ്ക്കുന്നു. …….. മരിക്കാന്‍ പറ്റിയ ,ലോകത്തെ എറ്റവും നല്ല  ഒരു രാജ്യം. ഇത് ഒരു അധിക്ഷേപം അല്ല ബഹുമതി തന്നെയാണ് കാരണം, 

ഒരാള്‍ക്ക് ജീവിതാന്ത്യത്തില്‍ ഏറ്റവും നല്ല പരിചരണം ലഭിക്കുന്ന അഞ്ചു രാജ്യങ്ങളുടെ പട്ടികയിലാണ് അയര്‍ലണ്ട് എത്തിയിരിക്കുന്നത്. ഓര്‍ക്കണം എല്ലാം തികഞ്ഞ അമേരിക്ക ഈ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് കഷ്ടിച്ച് എത്തിയിരിക്കുന്നത്. ലണ്ടന്‍ ആസ്ഥാനമായ എക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് അടുത്ത കാലത്ത് നടത്തിയ പഠനത്തിലാണ് അയര്‍ലണ്ടിന് ഈ ബഹുമതി ലഭിച്ചത്. ഒരു മനുഷ്യായുസ്സിന് സന്തോഷകരമായ യാത്രയയപ്പ് നല്‍കുന്നവരില്‍ യു കെയും ആസ്‌ട്രേലിയയും ന്യൂസിലാന്റുമാണ് അയര്‍ലണ്ടിന് മുന്നില്‍ ഉള്ള രാജ്യങ്ങള്‍. 

സമഗ്രമായ ദേശീയ നയങ്ങള്‍, നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസുമായി, പാലിയേറ്റീവ് കെയറിന്റെ സംയോജനം, നല്ല ആശുപത്രികള്‍, സമൂഹത്തിന്റെ ഇടപെടല്‍ എന്നിവയുടെ കാര്യത്തില്‍ അയര്‍ലണ്ടിനെ പ്രശംസ കൊണ്ട് മൂടുകയാണ് എക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് !

Scroll To Top