Wednesday September 20, 2017
Latest Updates

പഞ്ചായത്ത് തിരഞ്ഞെടുപ്പ് :അട്ടിമറി ശ്രമം ബാഹ്യ ഇടപെടല്‍ കാരണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ 

പഞ്ചായത്ത് തിരഞ്ഞെടുപ്പ് :അട്ടിമറി ശ്രമം ബാഹ്യ ഇടപെടല്‍ കാരണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ 

കൊച്ചി :സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ മുന്‍പ് ഉണ്ടായിട്ടില്ലാത്തതരം അട്ടിമറി ശ്രമമാണ് ഇന്നു മലപ്പുറത്തും തൃശൂരിലുമുണ്ടായത് എന്ന് പറയപ്പെടുന്നു.ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ നടത്തിയ ഈ കൃത്രിമം ബാഹ്യ ഇടപെടല്‍ മൂലമാണെന്നു തെരഞ്ഞെടുപ്പ് കമ്മിഷന്‍ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഇസിഐഎല്‍ എന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമാണ് സംസ്ഥാനത്തേക്കുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ നിര്‍മിച്ചത്. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന തകരാര്‍ ബാഹ്യ ഇടപെടല്‍ മൂലമാണെന്ന് ഇവരും സ്ഥിരീകരിക്കുന്നു. പ്രസ് എറര്‍ എന്നാണ് ഇന്നത്തെ കൃത്രിമത്വത്തിന് സാങ്കേതിക വിശേഷണം. 
ഏതെങ്കിലും ഒരു ബട്ടണ്‍ പ്രസ് ചെയ്താല്‍ പിന്നീടു റിലീസ് ചെയ്യാന്‍ കഴിയാതെ വരുന്നതാണ് ഇന്നു വോട്ടിങ് യന്ത്രങ്ങളിലുണ്ടായ തകരാര്‍. യന്ത്രത്തില്‍ പശ ഒഴിക്കല്‍, പേപ്പര്‍ തിരുകല്‍, സെല്ലോ ടേപ്പ് ഒട്ടിക്കല്‍ എന്നിവയാണ് ഇതിനായി പ്രയോഗിച്ചത്. 
സംഭവത്തെക്കുറിച്ചു പൊലീസ് ഊര്‍ജിത അന്വേഷണം തുടങ്ങി.

Scroll To Top