Wednesday December 07, 2016
Latest Updates

നമ്മുടെ പണി പോകുമോ ?ഇതാ പിസാ എ ടി എം

നമ്മുടെ പണി പോകുമോ ?ഇതാ പിസാ എ ടി എം

ഡബ്ലിന്‍:ലോകത്തെ ആദ്യത്തെ പിസ എടിഎം യുഎസിലെ ഒഹിയോ സേവ്യര്‍ യൂണിവേഴ്സിറ്റിയില്‍.കാപ്പിയും മറ്റും സ്വയം ഉണ്ടാക്കിത്തരുന്ന മെഷിന്‍ പോലെ, ടച്ച് സ്‌ക്രീനില്‍ നമുക്ക് ആവശ്യമുള്ള പിസ സെലക്ട് ചെയ്യാം. ഉടന്‍ തന്നെ റഫ്രിജറേറ്റില്‍ സൂക്ഷിച്ചിട്ടുള്ള പിസ ഓവനില്‍ എത്തി ചൂടാകുകയും, കാര്‍ഡ്ബോര്‍ഡ് പാക്കില്‍ പൊതിഞ്ഞ് പുറത്തുവരികയും ചെയ്യും. വെറും 3 മിനിറ്റിനുള്ളിലാണ് ഇതൊക്കെ നടക്കുക.

ഒരേസമയം 70 പിസയോളം ഇങ്ങനെ മെഷിനില്‍ സൂക്ഷിക്കാന്‍ കഴിയും. പെപ്പറോണി, ചീസ്, വെജിറ്റബിള്‍ എന്നീ പിസകള്‍ മാത്രമേ നിലവില്‍ ലഭിക്കൂ.എസ്സില്‍ ഗ്രാമീണ മേഖലയില്‍ പോലും പിസാ എ ടി എം മിഷന്‍ സ്ഥാപിക്കാനുള്ള തയ്യറെടുപ്പിലാണ് ഇതിന്റെ വിതരണക്കാര്‍.

അതേസമയം പിസ എടിഎമ്മുകള്‍ വ്യാപകമാകുന്നതോടെ പലരുടെയും ജോലി പോകുമെന്ന ആശങ്കയിലാണ് മലയാളികളടക്കമുള്ള ഭക്ഷ്യോത്പന്ന ബന്ധപ്പെട്ട മേഖലയില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് പേര്‍.

Scroll To Top