Friday April 20, 2018
Latest Updates

പിസാ ഹട്ട് അയര്‍ലണ്ടിലും യു.കെയിലുമായി 3,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും

പിസാ ഹട്ട് അയര്‍ലണ്ടിലും യു.കെയിലുമായി 3,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും

ഡബ്ലിന്‍:യു.കെയിലും അയര്‍ലണ്ടിലുമായി അടുത്ത നാലു വര്‍ഷത്തിനിടെ 200 പുതിയ കടകള്‍ തുറക്കുമെന്ന് പിസാ ഹട്ട് ഡെലിവറി. ഇത് 3,000 പേര്‍ക്ക് തൊഴില്‍ ലഭിക്കാന്‍ കാരണമാകുമെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍ അയര്‍ലണ്ടില്‍ എത്ര കടകള്‍ തുറക്കുമെന്നും, എഴിടെയല്ലാംമായിരിക്കും അവയെന്നും അധികൃതര്‍ വെളിപ്പെടുത്തിയില്ല.

പുതിയ ഔട്ടലെറ്റുകള്‍ക്കായി 50.6 മില്ല്യണ്‍ യൂറോയാണ് കമ്പനി നിക്ഷേപം നടത്തുക. പിസ ഹട്ട് എക്‌സ്പ്രസ് സ്റ്റോറുകളാണ് തുറക്കാന്‍ ഉദ്ദേശിക്കുന്നത്.

2012ല്‍ 20 മില്ല്യണ്‍ പൗണ്ടിന്റെ നിക്ഷേപം നടത്തിയ കമ്പനി 2014 ആകുമ്പോഴേക്കും യു.കെയില്‍ 100 പുതിയ സ്റ്റോറുകള്‍ തുറന്നിരുന്നു. നിലവില്‍ യു.കെയിലും അയര്‍ലണ്ടിലുമായി 700 റെസ്‌റ്റോറന്റുകളും, 8,000 ജോലിക്കാരുമാണ് പിസ ഹട്ടിനുള്ളത്. ലോകത്തെ ഏറ്റവും വലിയ റസ്‌റ്റോറന്റ് കമ്പനിയായ യം ബ്രാന്‍ഡ്‌സ് ആണ് പിസ ഹട്ടിന്റെ ഉടമസ്ഥര്‍. കെ.എഫ്.സി, ടാക്കോ ബെല്‍ എന്നിവയും യം ബ്രാന്‍ഡ്‌സിന്റെ വകയാണ്.

Scroll To Top