Friday July 21, 2017
Latest Updates

ഡബ്ലിന്‍ ബ്‌ളാക്ക് റോക്കില്‍ യുവജനങ്ങള്‍ക്കായി പിസാ പാര്‍ട്ടി സംഘടിപ്പിച്ചു

ഡബ്ലിന്‍ ബ്‌ളാക്ക് റോക്കില്‍ യുവജനങ്ങള്‍ക്കായി പിസാ പാര്‍ട്ടി സംഘടിപ്പിച്ചു

ഡബ്ലിന്‍:ഡബ്ലിന്‍ ബ്‌ളാക്ക്‌റോക്ക് സെന്റ് ജോസഫ്സ് സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ യുവജനങ്ങള്‍ക്കായി പിസ്സാ പാര്‍ട്ടി സംഘടിപ്പിച്ചു.സ്റ്റില്‍ഓര്‍ഗന്‍ സെന്റ് ബ്രിജിത്സ് ഹാളില്‍ ഒരുക്കിയ യുവജന കൂട്ടായ്മയില്‍ മേഖലയിലെ കുടുംബംഗങ്ങളില്‍ നിന്നുള്ള യുവജനങ്ങള്‍ പങ്കെടുത്തു.ഫണ്‍ ഗെയിംസ്,കലാപരിപാടികള്‍ എന്നിവ പിസാ പാര്‍ട്ടിയെ ആകര്‍ഷകമാക്കി.

യുവജനങ്ങള്‍ക്കായി ഡബ്ലിന്‍ സീറോ മലബാര്‍ സഭ ഒരുക്കുന്ന വൈവിധ്യമാര്‍ന്ന പ്രോഗ്രാമുകള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് നടത്തപ്പെട്ട പിസാ പാര്‍ട്ടിയുടെ ഉത്ഘാടനം സീറോ മലബാര്‍ ചാപ്ല്യന്‍ ഫാ.ആന്റണി ചീരംവേലില്‍ നിര്‍വഹിച്ചു.സില്‍ജോ തോമസ്,ജോമോന്‍ തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.

എല്ലാ മാസവും യുവജനങ്ങള്‍ക്കായി ഒരു ദിവസം മാറ്റിവെച്ചു കൊണ്ട് തുടര്‍പരിപാടികള്‍ ഒരുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Scroll To Top