Wednesday December 07, 2016
Latest Updates

നാലാമത് പിറവം സംഗമവും ഓണാഘോഷവും ആഗസ്റ്റ് 27ന്. ക്രംലിനില്‍

നാലാമത് പിറവം സംഗമവും ഓണാഘോഷവും ആഗസ്റ്റ് 27ന്. ക്രംലിനില്‍

ഡബ്ലിന്: പിറവത്തും പരിസരപ്രദേശങ്ങളില്‍ നിന്നും രാജാക്കന്മാരുടെ അനുഗ്രഹവും പടിപ്പുരയുടെ മാഹാത്മ്യവും പിറവം പുഴയുടെ സ്‌നേഹ കരലാളനങ്ങളുമായി അയര്‍ലണ്ടില്‍ എത്തിയിരിക്കുന്നവരുടെ നാലാമത് പിറവം സംഗമവും,ഓണാഘോഷവും ആഗസ്റ്റ് 27ന് (27/08/2016) ശനിയാഴ്ച ക്രംലിനില്‍ ( 15 somerville drive ല്‍ ) വെച്ച് നടത്താന്‍ താത്പര്യപ്പെടുന്നു.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കലാപരിപാടികളും,ഓണക്കളികളും നടക്കുന്ന ആഘോഷത്തില്‍ വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിട്ടുണ്ട്.വൈകിട്ട് 5 മണിക്ക് പിറവം നോര്‍ത്ത്, ഈസ്റ്റ്, വെസ്റ്റ്, സൗത്ത് തമ്മിലുള്ള വാശിയേറിയ വടംവലി മത്സരവും ഉണ്ടായിരിക്കുന്നതാണ്.അയര്‌ലണ്ടിലെ വിവിധ പ്രദേശങ്ങളില്‍ താമസിക്കുന്ന നല്ലവരായ എല്ലാ പിറവം നിവാസികളെയും കുടുംബസമ്മേതം നാലാമത് പിറവം സംഗമത്തിലേക്കു ക്ഷണിക്കുന്നു.
കൂടുതല് വിവരങ്ങള്ക്ക്
ജിജി ചാരുപ്ലാവില്- 0899649347
ജുബി തുബയില്- 0879432857
മഹേഷ് കുഴികണ്ടത്തില്-0894508509
എലിയാസ് ഉലഹന്നാന്‍-0873182781
തോമസ്‌കുട്ടി ചെറിയാന്‍-0894139459

Scroll To Top