Friday December 02, 2016
Latest Updates

മൂന്നാമത് പിറവം സംഗമം പ്രൗഡഗംഭീരമായി ആഘോഷിച്ചു

മൂന്നാമത് പിറവം സംഗമം പ്രൗഡഗംഭീരമായി ആഘോഷിച്ചു

ഡബ്ലിന്‍:പിറവത്തും പരിസരപ്രദേശങ്ങളില്‍ നിന്നും അയര്‍ലണ്ടില്‍ എത്തിയിരിക്കുന്നവര്‍ ഒക്ടോബര്‍ 10 ന് ക്രംലിനില്‍ ഒത്തുകൂടി മൂന്നാമത് പിറവം സംഗമം അതിഗംഭീരമായി ആഘോഷിച്ചു. പ്രാര്‍ത്ഥനാഗാനത്തോടെ ആരംഭിച്ച പരിപാടി മുഖ്യ സംഘാടകര്‍ നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു. 

ഡാന്‍സുകള്‍,ഓണപ്പാട്ടുകള്‍,സ്‌കിറ്റ് , തുടങ്ങിയവയ്ക്ക് ശേഷം കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കായിക മത്സരങ്ങളും നടത്തപ്പെട്ടു.വനിതകളുടെയും പുരുഷന്മാരുടെയും കുട്ടികളുടെയും വടംവലി മത്സരം ഏവര്‍ക്കും ആവേശകരമായി. 
വിഭവ സമൃദ്ധമായ സദ്യക്ക് ശേഷം ഗാനമേളയോടെ പരിപാടികള്‍ സമാപിച്ചു.മുഖ്യ സംഘാടകരായ ശ്രി.ജിജി ചാരുപ്ലാവില്‍, ജുബി തുബയില്‍,മഹേഷ് കുഴികണ്ടത്തില്‍,ഏലിയാസ് പൂഴികുന്നേല്‍,തോമസ്‌കുട്ടി പൂപ്‌ളിക്കോട്ടയില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക്നേതൃത്വം നല്‍കി.

വാര്‍ത്ത:ജൂബി ജോണ്‍

piv 2
 piv3

Scroll To Top