Friday December 09, 2016
Latest Updates

നാലാമത് പിറവം സംഗമവും ഓണാഘോഷവും പ്രൗഡഗംഭീരമായി ആഘോഷിച്ചു

നാലാമത് പിറവം സംഗമവും ഓണാഘോഷവും പ്രൗഡഗംഭീരമായി ആഘോഷിച്ചു

ഡബ്ലിന്‍: പിറവത്തും പരിസരപ്രദേശങ്ങളില്‍ നിന്നും അയര്‍ലണ്ടില്‍ എത്തിയിരിക്കുന്നവര്‍ ആഗസ്റ്റ് 27 ന് ക്രമ്ലിനില്‍ ഒത്തുകൂടി നാലാമത് പിറവം സംഗമവും ഓണാഘോഷവും അതിഗംഭീരമായി ആഘോഷിച്ചു.പ്രാര്‍ത്ഥനാഗാനത്തോടെ ആരംഭിച്ച പരിപാടി മുഖ്യ സംഘാടകര്‍ നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു.തുടര്‍ന്ന് പിറവം മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ സാബു കെ ജേക്കബ് ഫോണിലൂടെ ഓണ സന്ദേശം നല്‍കി.ഡാന്‍സുകള്‍, ഓണപ്പാട്ടുകള്‍,തുടങ്ങിയവക്ക് ശേഷം കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാ കായിക മത്സരങ്ങളും നടത്തപ്പെട്ടു.

വനിതകളുടെയും പുരുഷന്മാരുടെയും വടംവലി മത്സരം ഏവര്‍ക്കും ആവേശകരമായി.വിഭവ സമൃദ്ധമായ സദ്യക്ക് ശേഷം ഗാനമേളയോടെ പരിപാടികള്‍ സമാപിച്ചു.

മുഖ്യ സംഘാടകരായ ജിജി ചാരുപ്ലാവില്‍,ജുബി തുബയില്‍, മഹേഷ് കുഴികണ്ടത്തില്‍,ഏലിയാസ് പൂഴികുന്നേല്‍,തോമസ്‌കുട്ടി പൂപ്‌ളിക്കോട്ടയില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

വാര്‍ത്ത – ജുബി തുബയില്‍CRU6CRU3 CRU2 CRU 1
CRU12 CRU13 CRU10 CRU9 CRU8 CRU6

Scroll To Top