Saturday December 03, 2016
Latest Updates

പി.ഐ.ഒ. കാര്‍ഡുകള്‍, ഒ.സി.ഐ ആയി മാറ്റാനുള്ള അവസാന തീയതി നീട്ടി

പി.ഐ.ഒ. കാര്‍ഡുകള്‍, ഒ.സി.ഐ ആയി മാറ്റാനുള്ള അവസാന തീയതി നീട്ടി

ഡബ്ലിന്‍:പി.ഐ.ഒ. കാര്‍ഡുകള്‍, ഒ.സി.ഐ ആയി മാറ്റാനുള്ള അവസാന തീയതി2016  ഡിസംബര്‍ 31 വരെ നീട്ടി.കാര്‍ഡ് മാറ്റം വരുത്താനുള്ള സമയം ജൂണ്‍ 30 വരെ മാത്രമാണെന്ന് ഡബ്ലിന്‍ ഇന്ത്യന്‍ എംബസി നേരത്തെ അറിയിച്ചിരുന്നു.

ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന പൗരന്മാര്‍ക്ക് 2002 സെപ്റ്റംബര്‍ 15 മുതല്‍ വിതരണം ചെയ്തു വന്നിരുന്ന പേഴ്‌സണ്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (പി.ഐ.ഒ.) കാര്‍ഡുകള്‍ക്ക് പുതുക്കിയ നിയമനുസരിച്ച് ആജീവനാന്ത പ്രാബല്യം ഉണ്ടായിരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ നയത്തില്‍ വ്യതിയാനം വരുത്തികൊണ്ടാണ് പി.ഐ.ഒ. കാര്‍ഡുകള്‍, ഒ.സി.ഐ. (ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യാ) മാറ്റണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഡിസംബര്‍ 31 ന് ശേഷം ഇപ്പോള്‍ പി.ഐ.ഒ. കാര്‍ഡുകള്‍ ഉള്ളവര്‍ക്ക് ഒ.സി.ഐ. ആക്കാന്‍ സാധിക്കുകയില്ല. പി.ഐ.ഒ. കാര്‍ഡുകള്‍ ഒ.സി.ഐ. ആയി മാറ്റാന്‍ ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ച് അതിന്റെ പ്രിന്റ് എടുത്ത് രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകളുമായി ഇന്ത്യന്‍ എംബസ്സിയില്‍ സമര്‍പ്പിക്കണം. ഇതിന് രണ്ടു യൂറോ സര്‍വീസ് ഫീസ് മാത്രം നല്‍കിയാല്‍ മതി.

ഇന്ത്യന്‍ പൗരന്മാരെ വിവാഹം കഴിച്ച മറ്റ് രാജ്യങ്ങളുടെ പൗരത്വമുള്ള പങ്കാളികള്‍ക്ക് ഒ.സി.ഐ. കാര്‍ഡുകള്‍ ഇന്ത്യാ ഗവര്‍മെന്റിന്റെ സൂഷ്മ നിരീക്ഷണത്തിന് ശേഷം മാത്രമായിരിക്കും ഇനി മുതല്‍ വിതരണം ചെയ്യുകയെന്നും പുതിയ ഉത്തരവില്‍ പറയുന്നു.

Scroll To Top